Saturday, July 6, 2013

swetha menon in new malayalam movie 100 degree celsus

ശ്വേത കടലില്‍ ചാടി

വളരെ ചെറുപ്രായത്തില്‍ത്തന്നെ മലയാളത്തില്‍ നായികയായി അഭിനയിച്ചിരുന്നെങ്കിലും പിന്നീട് ബോളിവുഡില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടിവന്ന ശ്വേത മേനോന് മലയാളത്തില്‍ മികച്ച വേഷങ്ങള്‍ ലഭിച്ചത് രണ്ടാംവരവിലാണ്. ഇപ്പോള്‍ ശ്വേതയെപ്പോലെ ധൈര്യമുള്ള ഒരു നടി മാലയാളത്തിലുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും. ഇമേജിനെ ഭയന്ന് പല നടിമാരും പലവേഷങ്ങളും വേണ്ടെന്ന് വെയ്ക്കുമ്പോള്‍ ഇമേജിനെ ഭയക്കാതെ മികച്ച കഥാപാത്രങ്ങളെയെല്ലാം ശ്വേത രണ്ടുകയ്യും നീട്ടി സ്വീകരിക്കുകയാണ്. ശക്തമായ നായിക കഥാപാത്രങ്ങളാണ് ശ്വേത അവതരിപ്പിച്ചതില്‍ പലതും. ഇപ്പോള്‍ അണിയറയില്‍ തയ്യാറാകുന്ന 100 ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രത്തിലും ശ്വേതയ്ക്ക് മികച്ച കഥാപാത്രത്തെയാണ് ലഭിച്ചിരിക്കുന്നത്. രാജേഷ് ഗോപന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു സ്ത്രീപക്ഷ ചിത്രമാണ്. അഞ്ച് സ്ത്രീകളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. 100 ഡിഗ്രി സെല്‍ഷ്യസ് ചിത്രത്തില്‍ ശ്വേത മേനോന്‍ വളരെ സാഹസികമായ ഒരു സീനില്‍ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വലിയതുറ കടല്‍പ്പാലത്തില്‍ വച്ചായിരുന്നു ഈ സീന്‍ ചിത്രീകരിച്ചത്. പാലത്തില്‍ നിന്നും ശ്വേത കടലിലേയ്ക്ക് ചാടുന്നതായിരുന്നു സീന്‍. ഇതിന് വേണ്ടി തിരുവനന്തപുരത്ത് ഒറ്റ ദിവസത്തെ ഷൂട്ടിങാണ് തയ്യാറാക്കിയിരുന്നത്. ശ്വേതയുടെ ചാട്ടം ചിത്രീകരിച്ചതിന് പിന്നാലെ ഷൂട്ടിങ് സംഘം എറണാകുളത്തെ ലൊക്കേഷനിലേയ്ക്ക് തിരിച്ചുപോയി. അടുത്തുതന്നെ റിലീസാകാനിരിക്കുന്ന ശ്വേതയുടെ രണ്ട് ചിത്രങ്ങളാണ് ബ്ലസ്സി സംവിധാനം ചെയ്യുന്ന കളിമണ്ണും 100 ഡിഗ്രി സെല്‍ഷ്യസും. കളിമണ്ണ് ഇതിനോടകം തന്നെ മാധ്യമശ്രദ്ധ നേടിക്കഴിഞ്ഞ ചിത്രമാണ്. 100 ഡിഗ്രി സെല്‍ഷ്യസും ഏറെ വ്യത്യസ്തതകളുമായിട്ടാണ് തയ്യാറാകുന്നത്.

No comments:

Post a Comment