Saturday, July 6, 2013
new malayalam movie d company to hit the screens sans superstars
സംവിധായകന്‍ രഞ്ജിത്തും കൂട്ടരുമായിരുന്നു സിനിമയില്‍ ആന്തോളജിയെന്ന ആശയം മലയാളത്തിന് സമ്മാനിച്ചത്. കേരള കഫേയെന്ന ആദ്യ മലയാളം സിനിമാ ആന്തോളജി വലിയ വിജയമാവുകയും ചെയ്തു. വര്‍ഷങ്ങള്‍ കഴിഞ്ഞ് പുറത്തിറങ്ങിയ ലവ് ആന്തോളജിയായ 5 സുന്ദരികളും വലിയ വിജയമായി മാറിയിരിക്കുകയാണ്. ഇനിയമെത്തുന്നുണ്ട് മറ്റൊരു ആന്തോളജി, ഡി കമ്പനി, ഇത് ആക്ഷന്‍ ആന്തോളജിയാണ്. ഷാജി കൈലാസ്, ജോഷി, ദീപന്‍, എം പത്മകുമാര്‍, വിനോദ് വിജയന്‍ എന്നിവര്‍ തയ്യാറാക്കുന്ന ആക്ഷന്‍ ഹ്രസ്വചിത്രങ്ങള്‍ ചേര്‍ത്ത് ഡി കമ്പനിയെന്ന പേരില്‍ ആന്തോളജി ഇറങ്ങുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ഡി കമ്പനിയില്‍ ചില ചിത്രങ്ങള്‍ ഉണ്ടാകില്ലെന്നാണ്. ഷാജി കൈലാസ്, ജോഷി എന്നിവരുടെ ചിത്രങ്ങള്‍ ഈ കൂട്ടത്തില്‍ ഉണ്ടാകില്ലത്രേ. ഷാജിയുടെ ചിത്രത്തില്‍ നായകനാകേണ്ടിയിരുന്നത് പൃഥ്വിരാജും, ജോഷിയുടെ ചിത്രത്തില്‍ അഭിനയിക്കേണ്ടിയിരുന്നത് മോഹന്‍ലാലുമായിരുന്നു. രണ്ടു താരങ്ങള്‍ക്കും തല്‍ക്കാലം ഡേറ്റില്ലാത്തതിനാല്‍ ഇവര്‍ നായകന്മാരുകുന്ന ചിത്രങ്ങള്‍ ഡി കമ്പനിയില്‍ ഉണ്ടാകില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇവര്‍ രണ്ടുപേരും ഉള്ള ചിത്രങ്ങള്‍ ഡി കമ്പനി 2 എന്ന പേരില്‍ രണ്ടാം ഭാഗമായി എത്തുമെന്നും കേള്‍ക്കുന്നുണ്ട്. എന്തായാലും അധികം വൈകാതെ പുറത്തിറങ്ങുന്ന ഡി കമ്പനി ഒന്നാം ഭാഗത്തില്‍ പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ഒരു ബൊളീവിയന്‍ ഡയറി, ദീപന്റെ ഗാംങ്‌സ് ഓഫ് വടക്കുംനാഥന്‍, വിനോദ് വിജയന്റെ ദിയ എന്നീ ചിത്രങ്ങളായിരിക്കുമുണ്ടാവുക. ഫഹദ് ഫാസില്‍, അനൂപ് മേനോന്‍, ജയസൂര്യ, ആസിഫ് അലി, സമുദ്രക്കനി തുടങ്ങിയവരാണ് മൂന്ന് ചിത്രങ്ങളിലുമായി പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ഒന്നരമണിക്കുര്‍ ദൈര്‍ഘ്യത്തിലാണ് ഡി കമ്പനി ഒന്നാം ഭാഗം തയ്യാറാകുന്നത്. ഡി കമ്പനിയുടെ രണ്ടാംഭാഗം 2013 ഒടുവില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യഭാഗം സെപ്റ്റംബറിലാണ് പുറത്തിറങ്ങുന്നത്.
No comments:
Post a Comment