Saturday, July 6, 2013

salman searching flat for lulia vantur

ലുലിയയുടെ താമസം സല്‍മാന്റെ വീട്ടില്‍!
lulia vantur

ബോളിവുഡിന്റെ മസില്‍മാന്റെ കാമുകി മാരുടെ ലിസ്റ്റില്‍ ഏറ്റവും അവസാനം വന്നപേരാണ് റൊമാനിയന്‍ ടിവി താരമായ ലുലിയ വെണ്ടൂരിന്റേത്. ലുലിയലും സല്ലുവും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹമുണ്ടാകുമെന്നുള്ള ഗോസിപ്പുകള്‍ തകര്‍ത്തുവാരുന്നതിനിടെയാണ് സല്ലുവിന്റെ പിതാവ് രംഗപ്രവേശം ചെയ്ത് ഇവര്‍ തമ്മില്‍ പ്രണയമല്ലെന്ന് പറഞ്ഞത്. ഇതോടെ അടങ്ങിയ ഗോസിപ്പുകള്‍ ചെറിയൊരിടവേളയ്ക്കുശേഷം ഉപ്പോള്‍ പൂര്‍വ്വാധികം ശക്തിപ്രാപിച്ചിരിക്കുകയാണ്. ലുലിലയും സല്‍മാനും തമ്മിലുള്ള വിവാഹം കഴിഞ്ഞുവെന്നാണ് ഇപ്പോഴത്തെ വാര്‍ത്ത. ഇപ്പോള്‍ ഇന്ത്യയിലുള്ള ലുലിയ സല്‍മാനൊപ്പം ഷൂട്ടിങ് സെറ്റുകളിലും മറ്റും എത്തുന്നുണ്ടത്രേ. ഹൈദരാബാദിലെ ഷൂട്ടിങ് സെറ്റില്‍ ലുലിയ സല്ലുവിനൊപ്പം എത്തിയതോടെയാണ് ഗോസിപ്പുകള്‍ക്ക് വീണ്ടും ശക്തിയേറിയത്. ലുലിയയെ ബോളിവുഡില്‍ അവതരിപ്പിക്കാനാണ് സല്‍മാന്‍ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുംബൈയിലുള്ള ലുലിയയ്ക്കായി ഒരു താമസസ്ഥലം കണ്ടുപിടിക്കാനായി ശ്രമം നടത്തുന്നതും സല്‍മാന്‍ തന്നെയാണ്. കുടുംബത്തോടൊപ്പം താന്‍ താമസിക്കുന്ന ബാന്ദ്രയിലെ കാര്‍ട്ടര്‍ റോഡില്‍ത്തന്നെ ലുലിയയെയും താമസിപ്പിക്കാനാണത്രേ സല്‍മാന്റെ ശ്രമം. വീടു കിട്ടുന്നതുവരെ ലുലിയയെ സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം താമസിപ്പിച്ചിരിക്കുകയാണ് സല്‍മാന്‍. മൂന്നുമാസത്തോളമായി ലുലിയ സല്‍മാന്റെ വീട്ടിലാണത്രേ താമസം. ലുലിയയ്ക്ക് വേണ്ടി സല്‍മാന്‍ തന്നെ ഒരു ഫഌറ്റ് വാങ്ങാനൊരുങ്ങുകയാണെന്നും വാങ്ങിക്കഴിഞ്ഞുവെന്നുമെല്ലാം പലകഥകളാണ് അനുദിനം പുറത്തുവരുന്നത്. പാപ്പരാസികള്‍ ലുലിയയെ ശല്യപ്പെടുത്താതിരിക്കാനും അവരുടെ ഫോട്ടോകള്‍ പുറത്തുപോകാതിരിക്കാനുമെല്ലാം സല്‍മാന്‍ ശ്രദ്ധിയ്ക്കുന്നുണ്ട്. സ്വന്തം ബോഡി ഗാര്‍ഡില്‍ ചിലരെയാണ് ലുലിയയുടെ സംരക്ഷണത്തിനായി സല്‍മാന്‍ നിയോഗിച്ചിരിക്കുന്നത്.

No comments:

Post a Comment