Saturday, July 6, 2013

GREEN APPLE new malayalam movie kaniha tinitom latest review

കനിഹയുടെ ഭര്‍ത്താവായി ടിനി ടോം
GREEN APPLE new malayalam movie kaniha tinitom latest review 

വളരെ സമയമെടുത്താണ് മിമിക്രി കലാകാരനായ ടിനി ടോം സിനിമയില്‍ സ്വന്തമായി ഒരു മേല്‍വിലാസമുണ്ടാക്കിയെടുത്തത്. മിമിക്രി സ്‌റ്റേജുകളില്‍ നിന്നും സിനിമയിലെത്തിയ ടിനിയുടെ കിരിയറില്‍ കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്കിടയിലുണ്ടായ മാറ്റം ചെറുതല്ല. മികച്ച വേഷങ്ങളായിരുന്നു ടിനിയ്ക്ക് കിട്ടിയതത്രയും നര്‍മ്മത്തിന്റെ മേമ്പൊടിയും വില്ലത്തരത്തിന്റെ നെഗറ്റീവ് സ്വഭാവവുമുള്ള ഏറെ വേഷങ്ങള്‍ ടിനി ചെയ്തുകഴിഞ്ഞു. രഞ്ജിത്ത് ചിത്രമായ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് എന്ന ചിത്രത്തിലെ സുപ്രന്‍ എന്ന കഥാപാത്രത്തെ ചെയ്തതില്‍പ്പിന്നെ വൈവിധ്യമുള്ള ഒട്ടേറെ വേഷങ്ങളാണ് ടിനിയെത്തേടിയെത്തിയത്. ഇന്ത്യന്‍ റുപ്പി, ബ്യൂട്ടിഫുള്‍ എന്നീ ചിത്രങ്ങളിലെ ടിനിയുടെ വേഷം ഏറെ പ്രശംസകള്‍ നേടിയിരുന്നു. ഹൗസ്ഫുള്‍ എന്ന ചിത്രത്തിലാണ് ടിനി ആദ്യമായി നായക വേഷം ചെയ്യുന്നത്. ഇപ്പോഴിതാ ടിനി വീണ്ടും പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍പോവുകയാണ്. സംവിധായകന്‍ ഹരിദാസ് ഒരുക്കുന്ന ഗ്രീന്‍ ആപ്പിളിലാണ് ടിനി അടുത്തതായി അഭിനയിക്കുന്നത്. ചിത്രത്തില്‍ നടി കനിഹയുടെ ഭര്‍ത്താവിന്റെ വേഷമാണ് താരത്തിന്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ വിഷയം. രണ്ട് പുരുഷന്മാര്‍ സ്വന്തം ജീവിതത്തില്‍ വരുന്നതോടെ പ്രശ്‌നത്തിലാകുന്ന സ്ത്രീയുടെ വേഷമാണ് കനിഹയുടേത്. ഭാര്യയെ കണ്ണടച്ച് വിശ്വസിക്കുന്ന ഭര്‍ത്താവിന്റെ വേഷത്തിലാണ് ടിനി എത്തുന്നത്. കെപി സുനിലാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങ് ജൂലൈയില്‍ കോഴിക്കോട്ട് തുടങ്ങും.

No comments:

Post a Comment