പണത്തിന്റെ വിലയുമായി പൈസ പൈസ
കാര്യം പതിനായിരം രൂപയാണെങ്കിലും അത്യാവശ്യ ഘട്ടത്തില്‍ അതു സംഘടിപ്പിച്ചെടുക്കുക എന്നത് വലിയൊരു കാര്യമാണ്. എത്ര പണമുള്ള ആളാണെങ്കിലും കുറഞ്ഞൊരു സമയം കൊണ്ട് പണം സംഘടിപ്പിക്കാന്‍ പുറപ്പെടുമ്പോള്‍ അയാള്‍ക്കു മുന്നില്‍ ജീവിതം അതിന്റെ തനി സ്വരൂപം കാട്ടും. അതാണ് പ്രശാന്ത് മുരളി സംവിധാനം ചെയ്ത പൈസ പൈസ എന്ന ചിത്രം പറയുന്നത്. കോടികള്‍ കൊണ്ട് അമ്മാനമാടുന്ന ഇക്കാലത്ത് പതിനായിരം രൂപയ്ക്കായി ഒരു മനുഷ്യന്‍ പരക്കം പായുന്നതും ചെറിയ തുകയ്ക്കു മുന്‍പില്‍ അയാളുടെ വില തീരെ കുറഞ്ഞുപോകുന്നതുമെല്ലാം വളരെ ഭംഗിയോടെ നവാഗതനായ പ്രശാന്ത് മുരളി ചെയ്തിരിക്കുന്നു. ഇന്ദ്രജിത്തും അജു വര്‍ഗീസും മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ്, കാതല്‍സന്ധ്യ എന്നിവരും നല്ല വേഷം ചെയ്തിരിക്കുന്നു. പുതുമയുള്ള പ്രമേയം പ്രേക്ഷകന്റെ ആകാംക്ഷ ഒട്ടുംചോര്‍ന്നുപോകാതെയാണ് സംവിധായകന്‍ ചെയ്തിരിക്കുന്നത്. പൈസ പൈസ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നചിത്രത്തിനു ശേഷം ഇന്ദ്രജിത്ത് വ്യത്യസ്തമായൊരു വേഷമാണ് ഇതില്‍ ചെയ്തിരിക്കുന്നത്. ചെന്നൈയിലും കൊച്ചിയിലും രണ്ടുമണിക്കൂറിനുള്ളില്‍ സംഭവിക്കുന്ന ചെറിയൊരു സംഭവമാണ് പൈസ പൈസ. കഥയും തിരക്കഥയും സംവിധായകന്‍ തന്നെയാണ് ചെയ്തിരിക്കുന്നത്. ട്രാഫിക് എന്ന സിനിമ തുറന്നിട്ട രീതി തന്നെയാണ് ഇവിടെയും സംവിധായകന്‍ അവലംബിച്ചിരിക്കുന്നത്. ട്രാഫിക് പോലെ പ്രേക്ഷകനെ എവിടെയും ബോറടിപ്പിക്കുന്നില്ല എന്നതാണ് ചിത്രത്തിന്റെ ഗുണവും.
![]() |
paisa paisa new malayalam movie latest review |

No comments:
Post a Comment