Saturday, July 6, 2013

JIlla new tamil movie mohanlal and vijay latest review

ജില്ലയില്‍ കാണാം ലാല്‍-വിജയ് ആക്ഷന്‍
JIlla new tamil movie mohanlal and vijay latest review

തമിഴകത്തെയും മലയാളത്തിലെയും സൂപ്പര്‍താരങ്ങള്‍ ഒന്നിയ്ക്കുന്ന ചിത്രമെന്ന പേരില്‍ ജില്ല ഇതിനകം തന്നെ ഏറെ വാര്‍ത്തയായിട്ടുണ്ട്. മോഹന്‍ലാലിന്റെയും വിജയിയുടെയും ആരാധകര്‍ ഒന്നുപോലെ കാത്തിരിക്കുന്ന ചിത്രമാണിത്. ഏറെ പ്രത്യേകതകളോടെ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അല്‍പം സീനിയര്‍ ആയൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ലാല്‍ വിജയ് കോമ്പിനേഷന്‍ സീനുകളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്, ഒപ്പം ആക്ഷന്‍ രംഗങ്ങളും. മധുരയിലെ കിരീടം വെയ്ക്കാത്ത രാജാവായ ശിവയെന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ആക്ഷന്‍ രംഗങ്ങള്‍ ഒഴിച്ചുകൂടാന്‍ വയ്യാത്തതുമാണ്. ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാനുള്ള ലാലിന്റെ കഴിവ് മലയാളികളായ നമ്മള്‍ എന്നേ അംഗീകരിച്ചതാണ്. ഇനി ജില്ലയിലൂടെ തമിഴ് പ്രേക്ഷകര്‍ക്കും കാണാം ലാല്‍ ആക്ഷന്‍. ചെന്നൈയിലാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുന്നത്. മോഹന്‍ലാലിന്റെ ആക്ഷന്‍ സീനുകളാണ് ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. വളരെ സ്‌റ്റൈലിഷായ എന്നാല്‍ പ്രയാസമേറിയ സംഘട്ടനരംഗങ്ങളാണത്രേ ചിത്രത്തിന് വേണ്ടി ഷൂട്ട് ചെയ്യുന്നത്. ചെന്നൈയിലേത് മൂന്നാം ഷെഡ്യൂള്‍ ഷൂട്ടിങാണ്. ഇവിടുത്തെ ഇസിആര്‍ റോഡിലും തിരക്കേറിയ മറ്റ് ചില സ്ഥലങ്ങളിലും വച്ചാണ് സങ്കട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. സങ്കട്ടനരംഗങ്ങളില്‍ ലാലിനൊപ്പം വിജയിയുമുണ്ട്. ജൂലൈയോടെ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാകുമെന്നാണ് അറിയുന്നത്. ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, പൂര്‍ണിമ ഭാഗ്യരാജ് എന്നിവരാണ് പ്രധാന സ്ത്രീക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

No comments:

Post a Comment