Gallery

Gallery

Monday, July 8, 2013

രൂപ വീണ്ടും ചരിത്രത്തിലെ താഴ്ന്ന നിലയില്‍; ഓഹരി വിപണിയിലും തകര്‍ച്ച

രൂപ വീണ്ടും ചരിത്രത്തിലെ താഴ്ന്ന നിലയില്‍; ഓഹരി വിപണിയിലും തകര്‍ച്ച

മുംബൈ: ഡോളറിന് വീണ്ടും ശക്തിപ്പെട്ടതോടെ രൂപ വീണ്ടും ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തില്‍. തിങ്കളാഴ്ച്ച വിദേശ നാണയ വിപണിയില്‍ ഇടപാടുകള്‍ തുടങ്ങിയ ഉടന്‍ ഡോളറിന് 61 രൂപയെന്ന നിലയിലും താഴേക്ക് നീങ്ങിയ വിനിമയ നിരക്ക് 10 മണിയോടെ 61.10 എന്ന നിലയില്‍ എത്തി. ഇതേതുടര്‍ന്ന് ഓഹരി വിപണികളും നഷ്ടത്തിലാണ് ഇടപാടുകള്‍ ആരംഭിച്ചത്. യു.എസ് സമ്പദ്വ്യവസ്ഥ കൂടുതല്‍ കരുത്ത് നേടുകയാണെന്നും കഴിഞ്ഞ മാസം 1,95,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെന്നുമുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതോടെ ആഗോള സാമ്പത്തിക മാന്ദ്യം ഇല്ലാതാക്കാന്‍ യു.എസ് നടത്തിവന്നിരുന്ന കടപ്പത്ര വാങ്ങലുകള്‍ കുറയ്ക്കുന്നത് വേഗത്തിലാക്കുമെന്ന സൂചന ശക്തമായതോടെയാണ് മറ്റ് കറന്‍സികള്‍ക്കെല്ലാം എതിരെ ഡോളര്‍ മൂല്യവര്‍ധന നേടിയത്. ഇതിനു ചുവടു പടിച്ചാണ് രൂപയുടെ മൂല്യം വീണ്ടും ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നത്. ഡോളറിന്‍െറ മൂല്യം വീണ്ടും ശക്തിപ്പെട്ടതോടെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വീണ്ടും വില്‍പ്പന ആരംഭിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് ഓഹരി വിപണികളും ഇടിഞ്ഞു. സെന്‍സെക്സ് 200 പോയന്‍റ് ഇടിഞ്ഞാണ് ഇടപാടുകള്‍ ആരംഭിച്ചത്. നിഫ്റ്റി 76 പോന്‍റിന്‍െറ നഷ്ടമാണ് രേഖപ്പെടുത്തിയത്.

No comments:

Post a Comment

gallery

Gallery