Wednesday, May 14, 2014

ഫേസ്ബുക്കില്‍ സുഹൃത്തുകളെ തെരയാന്‍ പുതിയ സംവിധാനം വരുന്നു

ഫേസ്ബുക്കില്‍ സുഹൃത്തുകളെ തെരയാന്‍ പുതിയ സംവിധാനം വരുന്നു


ഇത്രയുംകാലം ഫേസ്ബുക്കില്‍ സുഹൃത്തുകളെ തെരയുന്നത് ഉപയോക്താക്കളുടെ പേര് ഉപയോഗിച്ചാണ്. എന്നാല്‍ ഒരു ഉപയോക്താവിന് സുഹൃത്തുക്കളെ കണ്ടെത്താന്‍ ഫേസ്ബുക്ക് പുതിയ സംവിധാനം പരീക്ഷിക്കുകയാണ്. ഷോര്‍ട്ട്കട്ട്സ് എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷനാണ് ഇതിനായി ഫേസ്ബുക്ക് അവതരിപ്പിച്ചിരിക്കുന്നത്.

 ഇതിനായി ഒരു എട്ടക്ക നമ്പര്‍ ഓരോ ഉപയോക്താവിനും നല്‍കും. ഈ നമ്പര്‍ ഉപയോഗിച്ച് അതിവേഗം സുഹൃത്തുക്കളെ കണ്ടെത്താനാകുമെന്നാണ് ഇത് വികസിപ്പിച്ചെടുത്തവരുടെ അവകാശവാദം. കുറച്ച് ഉപയോക്താക്കളുടെ അക്കൗണ്ടില്‍ പരീക്ഷണാര്‍ത്ഥം പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഫോണ്‍ നമ്പര്‍ നല്‍കാത്ത ഉപയോക്താക്കളെ ഷോര്‍ട്ട്കട്ട്സ് ഉപയോഗിച്ച് കണ്ടെത്താനാകുമെന്നതാണ് പ്രധാനപ്പെട്ട സവിശേഷത. എന്നാല്‍ പേര് ഉപയോഗിച്ചുള്ള സെര്‍ച്ചിനേക്കാള്‍ പുതിയ സംവിധാനം ഫലപ്രദമാകുമോയെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്നാണ് ടെക് ലോകത്തെ വിദഗ്ദ്ധര്‍ പറയുന്നത്. -

No comments:

Post a Comment