Wednesday, May 14, 2014

കാവ്യ മാധവന്‍, മാധ്യമവിചാരണയുടെ ഇര

കാവ്യ മാധവന്‍, മാധ്യമവിചാരണയുടെ ഇര


അഭിനയിച്ചാലും ഇല്ലെങ്കിലും സിനിമാ വാര്‍ത്തകളില്‍ കാവ്യയുടെ പേരുണ്ട്. സിനിമയ്ക്ക് അകത്തും പുറത്തുമായി ഇത്രയധികം ഗോസിപ്പുകള്‍ക്ക് ഇരയാകേണ്ടി വന്ന ഒരു മലയാളി നടി അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. ഈ നീലേശ്വരംകാരിയുടെ നായികാ പദവി മുതല്‍ വിവാഹ ബന്ധം വരെ മാധ്യമങ്ങള്‍ ആഘോഷിച്ച് കൈയ്യില്‍ കൊടുത്തു. കാവ്യ മാധവനും ദിലീപും ജൂണ്‍ 25 ന് വിവാഹം ചെയ്യാന്‍ പോകുന്നു എന്നതാണ് ഈ ഗോസിപ്പുകളില്‍ ഏറ്റവും പുതിയത്. ദിലീപിന്റെ ഫേക്ക് ഐ ഡി വഴി ട്വിറ്ററിലൂടെയാണ് ഈ വാര്‍ത്ത പ്രചരിച്ചത്.


കേട്ടത് പാതി കേള്‍ക്കാത്തത് പാതി സിനിമാ പ്രസിദ്ധീകരണങ്ങള്‍ വാര്‍ത്ത ആഘോഷിക്കുകയും ചെയ്തു. ഫേസ് ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും വാര്‍ത്തയ്ക്ക് നല്ല പ്രചാരമായിരുന്നു. കാവ്യ മാധവനൊഴികെ മറ്റെല്ലാവരും ഈ വാര്‍ത്ത അറിഞ്ഞിരുന്നു എന്നതാണ് ഇതിലെ രസകരമായ ഒരു കാര്യം. ഇത് മാത്രമല്ല തന്നെപ്പറ്റി പുറത്തിറങ്ങിയ പല ഗോസിപ്പുകളും കാവ്യ മാധവന്‍ മനസുകൊണ്ടു പോലും അറിഞ്ഞിട്ടില്ലാത്തതായിരുന്നു. കാവ്യയുടെ മാതാപിതാക്കള്‍ ഈ വാര്‍ത്ത അറിഞ്ഞിരുന്നു. സംഭവം അവര്‍ നിഷേധിക്കുകയും ചെയ്തു.

സഞ്ജയ് മേനോന്‍ എന്ന ക്യാമറാമാനുമായി കാവ്യ മാധവന്‍ വിവാഹം ചെയ്യുന്നു എന്നൊരു വാര്‍ത്തയും ഇതിനിടയില്‍ പുറത്തുവന്നിരുന്നു. സഹികെട്ട കാവ്യ കേസ് കൊടുത്തതിന് പിന്നാലെ ഈ വാര്‍ത്ത പുറത്ത് വിട്ട വെബ്‌സൈറ്റ് ഓണര്‍ അറസ്റ്റിലുമായി. വിവാഹബന്ധം പിരിഞ്ഞതിന് ശേഷം കാവ്യ സിനിമയിലേക്ക് തിരിച്ചുവന്നത് ദിലീപിന്റെ പാപ്പി അപ്പച്ചാ എന്ന ചിത്രത്തിലൂടെയായിരുന്നു. അന്ന് മുതല്‍ കേള്‍ക്കുന്നതാണ് ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്യുമോ എന്ന സംശയം.

No comments:

Post a Comment