Saturday, May 10, 2014

സിനിമാ ചിത്രീകരണത്തിനിടെ നായികയുടെ കുത്തേറ്റ് സഹനടന്‍ ആശുപത്രിയില്‍

സിനിമാ ചിത്രീകരണത്തിനിടെ നായികയുടെ കുത്തേറ്റ് സഹനടന്‍ ആശുപത്രിയില്‍


മുംബൈ:സിനിമാ ചിത്രീകരണത്തിനിടെ നായികയുടെ കുത്തേറ്റ് സ്റ്റണ്ട്മാന്‍ ആശുപത്രിയില്‍. ആഷികി 2 എന്ന ചിത്രത്തിലെ നായികയായിരുന്ന നടി ശ്രദ്ധ കപൂറാണ് അബദ്ധത്തില്‍ സ്റ്റണ്ട്മാനെ കത്തി കൊണ്ട് കുത്തിയത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏക് വില്ലന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് സംഭവം. ശ്രദ്ധ കപൂര്‍ ഒരു രംഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ് ക്യാമറയ്ക്കരികില്‍ എത്തിയപ്പോള്‍ കുത്തു കൊണ്ടയാള്‍ വേദന കൊണ്ട് പിടയുന്ന കാഴ്ചയാണ് മറ്റുള്ളവര്‍ കണ്ടത്. ഉടന്‍ തന്നെ അണിയറ പ്രവര്‍ത്തകര്‍ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. -


No comments:

Post a Comment