Sunday, May 11, 2014

വിവാദങ്ങളൊഴിഞ്ഞു, ശ്രീശാന്ത് ഇനി നൃത്തം ചവിട്ടും

വിവാദങ്ങളൊഴിഞ്ഞു, ശ്രീശാന്ത് ഇനി നൃത്തം ചവിട്ടും


ശ്രീശാന്ത് അങ്ങനെ അതും തെളിയിച്ചു. തോറ്റുകൊടുക്കാന്‍ തയാറല്ലെന്ന്. ക്രിക്കറ്റ് തഴഞ്ഞെന്നു കരുതി ശ്രീശാന്തിനു മറ്റൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് കരുതിയെങ്കില്‍ തെറ്റി. ഇപ്പോള്‍ സൂപ്പര്‍ ഡാന്‍സറായാണ് ശ്രീ ഇന്ത്യക്കാര്‍ക്കു മുന്നിലെത്തുന്നത്. കളേഴ്സ് ചാനല്‍ സംപ്രേഷണം ചെയ്യുന്ന പ്രമുഖ നൃത്ത മത്സരമായ ‘ജലക് ദിഖ് ലാജ’യിലൂടെയാണ് ക്രിക്കറ്റ് താരം പ്രേക്ഷകരുടെ കണ്ണുകളെ പിടിച്ചു നിര്‍ത്താനൊരുങ്ങുന്നത്.
പരിപാടിയുടെ പ്രമോഷന്‍ വിഡിയോ ഈയിടെ പുറത്തിറങ്ങിയപ്പോള്‍ തന്നെ പ്രേക്ഷകര്‍ ഞെട്ടിയിരുന്നു. 2013 ലെ ഐപിഎല്‍ മത്സരത്തില്‍ വാതുവെപ്പ് നടത്തിയ കേസില്‍ ശ്രീശാന്ത് ആജീവനാന്തവിലക്ക് നേരിടുകയായിരുന്നു. അതിനു ശേഷം വീണ്ടും ശ്രീശാന്ത് പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ ഈ ഡാന്‍സ് പരിപാടി കാരണമായി.
‘ജലക് ദിഖ് ലാജ’യില്‍ ബോളിവുഡ് താരസുന്ദരി മാധുരി ദീക്ഷിത്, സംവിധായകനും നിര്‍മാതാവുമായ  കരണ്‍ ജോഹര്‍, കൊറിയോ ഗ്രാഫര്‍ റെമോ ഡിസൂസ തുടങ്ങിയവരാണ് ജഡ്ജിങ്ങ് പാനലില്‍. എന്തായാലും ശ്രീയുടെ തിരിച്ചു വരവ് പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്.



No comments:

Post a Comment