Tuesday, March 18, 2014

ipl at cochin javaharlal nehru stadium


ഐപിഎല്‍ മല്‍സരങ്ങള്‍ക്ക് കൊച്ചി

കൊച്ചി: ഐപിഎല്ലിന്റെ അടുത്ത സീസണിലെ മത്സരങ്ങള്‍ക്ക് കൊച്ചി വേദിയായേക്കും. നാളെ ചെന്നൈയില്‍ ചേരുന്ന ഗവേണിംഗ് കൗണ്‍സിലില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമാകും. കൊച്ചിയെ പരിഗണിക്കണമെന്ന് ഏറെ നാള്‍ മുമ്പെ തന്നെ കെസിഎ ആവശ്യപ്പെട്ടിരുന്നു. നാളെ ചെന്നൈയില്‍ ചേരുന്ന ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഏപ്രില്‍ 16ന് തുടങ്ങുന്ന ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടം യുഎഇയിലാണ് നടക്കുന്നത്. മെയ് നാലിന് തുടങ്ങി 16ന് അവസാനിക്കുന്ന രണ്ടാം ഘട്ടത്തിലെ മത്സരങ്ങളോ തുടര്‍ന്നുള്ള കളികളോ ആയിരിക്കും കൊച്ചിയില്‍ നടക്കുക.

ഐപിഎല്‍ മത്സരങ്ങള്‍ കേരളത്തില്‍ നടത്താനുള്ള സന്നദ്ധത കേരള ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐയെയും ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലിനെയും അറിയിച്ചിട്ടുണ്ടെന്ന് ടിസി മാത്യു പറഞ്ഞു. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രിക്കും കൊച്ചിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അനുകൂല നിലപാടാണുള്ളതെന്നും ടി സി മാത്യു കൊച്ചിയില്‍ പറഞ്ഞു.

രാജ്യാന്തര മത്സരങ്ങളിലെ കാണികളുടെ മികച്ച പങ്കാളിത്തമാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്‌റ്റേഡിയമായ കൊച്ചിക്ക് അനുകൂലമാകുന്ന ഘടകം. അവസാനം നടന്ന രണ്ടു അന്താരാഷ്ട്ര മത്സരങ്ങളും നിറഞ്ഞ ഗ്യാലറിയെ സാക്ഷി നിര്‍ത്തിയായിരുന്നു. ഇതുവരെ ഒമ്പത് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്കും അഞ്ച് ഐപിഎല്‍ മത്സരങ്ങള്‍ക്കും കൊച്ചി വേദിയായിട്ടുണ്ട്. 2010ലെ മഴയില്‍ ഒലിച്ചുപോയ ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടം ഒഴിച്ചുനിര്‍ത്തിയാല്‍ സംഘാടന മികവുകൊണ്ടും സാമ്പത്തിക ലാഭംകൊണ്ടും മുന്നിലായിരുന്നു എന്നും കൊച്ചി. കൊച്ചി ടസ്‌കേഴ്‌സിന്റെ ഹോം ഗ്രൗണ്ടുമായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം. -

No comments:

Post a Comment