Tuesday, March 18, 2014

ധോണി 100കോടി ആവശ്യപ്പെട്ടു






ധോണി 100കോടി ആവശ്യപ്പെട്ടു

ചെന്നൈ: ഒത്തുകളിയില്‍ പങ്കുണ്ടെന്ന് അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയതിന് പ്രമുഖ ടെലിവിഷന്‍ ചാനലിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ മഹേന്ദ്ര സിങ് ധോണി മാനനഷ്ടക്കേസ് നല്‍കി. 100 കോടി രൂപയുടെ നഷ്ടപരിരാഹം ആവശ്യപ്പെട്ടാണ് കേസ്.

സീ ടെലിവിഷന്‍ ചാനലിനെതിരെയാണ് ധോണി മാനനഷ്ടക്കേസ് നല്‍കിയിരിയ്ക്കുന്നത്. മദ്രാസ് ഹൈക്കോടതിയിലാണ് ചാനലിനെതിരെ ധോണി കേസ് നല്‍കിയത്. ധോണിയ്ക്ക് ഒത്തുകളിയില്‍ പങ്കുണ്ടെന്ന തരത്തില്‍ ചാനല്‍ വാര്‍ത്ത നല്‍കിയിരുന്നു. ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട ധോണിയ്ക്ക് പങ്കുണ്ടെന്ന് പറയുന്ന അഭിമുഖങ്ങളോ റിപ്പോര്‍ട്ടുകളോ ചാനല്‍ സംപ്രേക്ഷണം ചെയ്യാന്‍ പാടില്ലെന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.


വിശ്വാസ യോഗ്യമല്ലാത്ത ചില റിപ്പോര്‍ട്ടുഖലിലൂടെ ഒത്തുകളി വിവാദത്തില്‍ ചാനല്‍ തന്റെ പേര് വലിച്ചിഴയ്ക്കുകയായിരുന്നെന്ന് ഇന്ത്യന്‍ ക്യാപ്ടന്‍. ഐസിസി വേള്‍ഡ് ട്വന്റി ട്വന്റി മത്സരങ്ങളുമായി ബന്ധപ്പെട്ട് ബംഗഌദേശിലാണ് ധോണി ഇപ്പോള്‍. മാര്‍ച്ച് 21 നാണ് ആദ്യമത്സരം. പാകിസ്താനാണ് മത്സരത്തില്‍ ഇന്ത്യയുടെ എതിരാളി

No comments:

Post a Comment