സന്നാഹത്തില്‍ ഇന്ത്യക്ക് ആശ്വാസം
ട്വന്റി 20 ലോകകപ്പിനു മുന്നോടിയായി സന്നാഹ മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് ആശ്വാസ ജയം. ഇംഗ്ലണ്ടിനെതിരെ 20 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. ആദ്യ സന്നാഹ മത്സരത്തില്‍ ശ്രീലങ്കയോടു ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു.
ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിനയച്ചു. നാലു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് ഇന്ത്യ അടിച്ചുകൂട്ടി. ഇയാന്‍ മോര്‍ഗന്റെ തീരുമാനം ശരിക്കുവെക്കും വിധമാണ് ഇംഗ്ലീഷ് പട തുടങ്ങിയത്. 39 റണ്‍സ് സ്‍കോര്‍ ബോര്‍ഡില്‍ തെളിയുന്നതിനിടെ ഇന്ത്യക്ക് മൂന്നു മുന്‍നിര പടയാളികളെ നഷ്ടമായി. എന്നാല്‍ ഇംഗ്ലീഷ് നിരയുടെ പ്രതീക്ഷകള്‍ തെറ്റിച്ച് വിരാട് കൊഹ്‍ലിയും സുരേഷ് റെയ്‍നയും റണ്‍വേട്ടയുടെ നിയന്ത്രണം ഏറ്റെടുത്തു. അര്‍ധ സെഞ്ച്വറി നേടിയ കൊഹ്‍ലിയും റെയ്‍നയും ഇന്ത്യയെ മികച്ച സ്‍കോറിലെത്തിച്ചു. കൊഹ്‍ലി വിക്കറ്റ് നഷ്ടപ്പെടുത്താതെ 74 റണ്‍സ് നേടിയപ്പോള്‍ റെയ്‍ന 54 റണ്‍സ് അടിച്ചെടുത്തു. നായകന്‍ ധോണി 21 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ഇതേസമയം, യുവരാജ് സിങിന് ഒരു റണ്‍സാണ് എടുക്കാനായത്.
മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും റണ്‍ വേഗം പോരായിരുന്നു. നിശ്ചിത ഇടവേളകളില്‍ വിക്കറ്റ് വീഴ്‍ത്തിയും ബാറ്റ്‍സ്മാന്‍മാരെ വരിഞ്ഞുമുറുക്കിയും ഇന്ത്യന്‍ ബോളിങ് നിര ഇംഗ്ലീഷ് കുതിപ്പിന് തടയിട്ടു. അലക്സ് ഹെയില്‍സിന്റെ വിക്കറ്റ് പിഴുത് ഭുവനേശ്വര്‍ കുമാറാണ് ആദ്യ തിരിച്ചടി നല്‍കിയത്. പിന്നാലെ മൈക്കിള്‍ ലാംപിനെ റെയ്ന ധോണിയുടെ കൈകളിലെത്തിച്ചു. മോര്‍ഗനെ വീഴ്‍ത്തി അശ്വിന്‍ ഇന്ത്യക്ക് അടുത്ത ബ്രേക്ക് നല്‍കി. മോയിന്‍ അലി(46) വീണതോടെ ഇംഗ്ലണ്ട് പരാജയം മണത്തു. ജോസ് ബട്ട്‍ലറി(30)നെ വീഴ്‍ത്തി ജഡേജ ഇന്ത്യയുടെ വിജയം ഉറപ്പിച്ചു. ആറു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് എടുത്തപ്പോഴേക്കും നിശ്ചിത ഓവര്‍ അവസാനിച്ചിരുന്നു. വെള്ളിയാഴ്ച പാകിസ്താനെതിരെ ഇറങ്ങാനിരിക്കെ ആത്മവിശ്വാസം പകരുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

No comments:
Post a Comment