Wednesday, March 19, 2014

മോഹന്‍ലാലിന് വച്ചത് വിശാല്‍ തട്ടിയെടുത്തു

മോഹന്‍ലാലിന് വച്ചത് വിശാല്‍ തട്ടിയെടുത്തു

നാന്‍ സിങ്കപ്പൂ മനിതന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയപ്പോള്‍ അതില്‍ നായകനായി അഭിനയിക്കുന്ന വിശാല്‍ ഒരു രഹസ്യം പൊട്ടിച്ചു. ഈ ചിത്രത്തില്‍ ഫസ്റ്റ് ചോയ്‌സ് ഞാന്‍ അല്ലായിരുന്നു. എനിക്കു മുമ്പേ ഈ ചിത്രത്തിലെ നായകവേഷത്തിന് സംവിധായകന്‍ കണ്ടുവച്ചത് മറ്റൊരാളെയായിരുന്നു. അതൊരു സൂപ്പര്‍സ്റ്റാറാണെന്ന സൂചന തന്നെങ്കിലും ആരണെന്ന് പറയാന്‍ വിശാല്‍ തയ്യാറായില്ല. പക്ഷെ അതിന്റെ ഉത്ഭവം തേടിപ്പോയവര്‍ ആരാണെന്ന് കണ്ടു പിടിച്ചു.


 തമിഴിലെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തോ ഉലകനായകന്‍ കമല്‍ ഹസനോ ഇളയദളപതി വിയ്‌യോ തല അജിത്തോ ഒന്നുമല്ല മലയാളത്തിന്റെ സ്വന്തം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. നാര്‍കോലെപ്‌സി എന്ന അപൂര്‍വ്വ രോഗം ബാധിച്ച ഒരാളുടെ കഥപറയുന്ന ചിത്രമാണ് തിരു സംവിധാനം ചെയ്യുന്ന നാന്‍ സിങ്കപ്പൂ മനിതന്‍. മനസ്സിനെ അലട്ടുന്നതും ഞെട്ടിക്കുന്നതുമായ സംഭവങ്ങളുണ്ടാകുമ്പോള്‍ ഉറക്കം അനുഭവപ്പെടുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. തന്മാത്ര എന്ന ചിത്രത്തില്‍ അല്‍ഷിമേഴ്‌സ് ബാധിച്ച കഥാപാത്രത്തെ പോലെ തന്റെ ചിത്രവും മോഹന്‍ലിന് മികുറ്റതാക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കിയ തിരു ചിത്രത്തിന് വേണ്ടി ആദ്യം സമീപിച്ചതും ലാലിനെ തന്നെ.


 മോഹന്‍ലാലുമായി തിരു ചിത്രത്തെ കുറിച്ച് സംസാരിച്ചു. സിനിമ ചെയ്യാമെന്ന് ലാല്‍ ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ അതിനിടയിലാണ് വിശല്‍ കഥ വായിക്കാന്‍ ഇടവരുന്നത്. തനിക്ക് ഈ ചിത്രം ചെയ്യാമെന്ന ആഗ്രഹം വിശാല്‍ പ്രകടിപ്പിച്ചു. അങ്ങനെ വിശാലുമായുള്ള സൗഹൃദവും സിനിമാ ബന്ധവും കണക്കിലെടുത്ത് തിരു ആ വേഷം വിശാലിന് നല്‍കുകയായിരുന്നത്രെ. തീരാത്ത വിളയാട്ടു പിള്ളൈ, സമര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിശാലും തിരുവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് നാന്‍ സിങ്കപ്പൂ മനിതന്‍.

വിശാലിന്റെ നിര്‍മാണക്കമ്പനിയായ വിശാല്‍ ഫാക്ടറിയും യുടിവി മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ലക്ഷ്മി മേനോനും ഇനിയയുമാണ് നായികമാര്‍. ശരണ്യ പൊന്‍വണ്ണന്‍, ജയപ്രകാശ്, സുന്ദര്‍ രാമു, ജഗന്‍ എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ചിത്രത്തിലെത്തുന്നു.

No comments:

Post a Comment