Saturday, February 22, 2014

'എന്റെ ഗര്‍ഭത്തിനുത്തരവാദി സംവിധായകന്‍' garbasreeman new latest malayalam movie




എന്റെ ഗര്‍ഭത്തിന് ഉത്തരവാദി സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവുമാണെന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ ആരും ഒന്ന് തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ പറഞ്ഞത് സുരാജ് വെഞ്ഞാറമൂടാണെന്ന് അറിയുമ്പോഴോ. അതെ ഗര്‍ഭ ശ്രീമാന്‍ എന്ന ചിത്രത്തില്‍ തന്നെ ഗര്‍ഭണനാക്കിയത് സംവിധായകനും നിര്‍മാതാവും തിരക്കഥാകൃത്തും ചേര്‍ന്നാണെന്ന് സുരാജ് വെഞ്ഞാറമൂട് പറയുന്നു.

കളിമണ്ണിനും സക്കറിയയുടെ ഗര്‍ഭിണികള്‍ക്കും ശേഷം വീണ്ടും ഗര്‍ഭം പശ്ചാത്തലമാക്കി മലയാളത്തില്‍ മറ്റൊരു ചിത്രമൊരുങ്ങുന്നു. എന്നാല്‍ ഇവിടെ ഗര്‍ഭിണിയല്ല, ഗര്‍ഭണനാണെന്ന് മാത്രം. ഒരു പുരുഷന്‍ എങ്ങനെ ഗര്‍ഭം ധരിക്കുന്നു എന്നതാണ് അനില്‍ ഗോപിനാഥ് സംവിധാനം ചെയ്യുന്ന ഗര്‍ഭ ശ്രീമാനിലുടെ പറയുന്നത്. സുധീന്ദര്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഗര്‍ഭിണനായി അബിനയിക്കുന്നതിന് വേണ്ടി സുരാജ് ഗര്‍ഭിണികളുടെ നടപ്പ് കണ്ട് പഠിച്ചത്രെ. അവരുടെ ജീവിത നിരീക്ഷിച്ചുകൊസണ്ടിരിക്കുകയാണ് സുരാജിപ്പോള്‍.

സുരാജ് എ്ന്ന ഗര്‍ഭണന്‍ 

ഒരു പുരുഷന്‍ എങ്ങനെ ഗര്‍ഭം ധരിക്കുന്നു എന്നതാണ് ഗര്‍ഭ ശ്രീമാന്‍ എന്ന ചിത്രത്തിലൂടെ പറയുന്നത്. സുധീന്ദര്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. പുരുഷന്റെ ഗര്ഡഭാവസ്ഥയിലൂടെയാണ് കഥ വികസിക്കുന്നത്.

കഥ കോപ്പിയടിയല്ല ചരിത്രം

ചിത്രത്തിന്റെ കഥ കോപ്പിയടിയാണെന്ന് ആരോപണമുണ്ടായിരുന്നു. എന്നാല്‍ കോപ്പിയടിയല്ല, മറിച്ച ഇത് ചര്‍ത്രത്തിലെ ഒരു സംഭവമാണെന്നാണ് സുരാജ് പറയുന്നത്. നമ്മുടെ പരാണത്തില്‍ ഒരു രാജാവിന്റെ കഥയുണ്ട്. വെള്ളം കുടിച്ചപ്പോള്‍ അദ്ദേഹം ഗര്‍ഭം ധരിച്ചെന്നും പാലൂട്ടാന്‍ കര്‍ണപടം പറിച്ചുനല്‍കിയെന്നും.

ഗര്‍ഭ ശ്രമീമാനാകാന്‍

മായാമോഹിനി എന്ന എന്ന ചിത്രത്തില്‍ ദിലീപിനെ മോഹിനിയാക്കിയ റോഷനാണ് സുരാജിനെ ഗര്‍ഭണനാക്കുന്നത്. ചിത്രത്തിന് വേണ്ടി ഗര്‍ഭിണികളുടെ നടപ്പും ജീവിതരീതിയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് സുരാജിപ്പോള്‍

നായിക 

ചിത്രത്തില്‍ നായികയായി വേഷമിടന്നത് ഗൗരി കൃഷ്ണയെന്ന പുതുമുഖമാണ്. പ്ലസ് ടു വിദ്യാര്‍ത്ഥിയായ ഗൗരി അമ്മ എന്ന പേരില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന സീരിയലിലും അഭിനയിച്ചുവരുന്നുണ്ട്.























No comments:

Post a Comment