Saturday, February 22, 2014

ദാസന്‍റെയും വിജയന്‍റെയും അച്ഛന്‍ മമ്മൂട്ടിയും മോഹന്‍ലാലും !







മലയാളികള്‍ ഒരിക്കലും മറക്കാത്ത രണ്ടു കഥാപാത്രങ്ങളേതെന്ന് ചോദിച്ചാല്‍ സംശയലേശമന്യേ പറയാം. അത് ദാസനും വിജയനുമാണെന്ന്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളസിനിമാചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ എഴുതപ്പെട്ട നാടോടിക്കാറ്റ് നിര്‍മിച്ചതാരാണെന്ന് അറിയാമോ? മറ്റാരുമല്ല മലയാളത്തിന്‍റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി.



കാസിനോ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സെഞ്ച്വറി കൊച്ചുമോന്‍, ഐ.വി. ശശി, സീമഎന്നിവര്‍ ചേര്‍ന്നാണ് നാടോടിക്കാറ്റ് നിര്‍മിക്കുന്നത്. ഇക്കാര്യം യുവതലമുറയില്‍പെട്ട ആര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. എന്തേ അറിയിക്കാന്‍ ഇത്ര വൈകിയതെന്ന് ചോദിച്ചാല്‍ ഒാരോന്നിനും അതിന്‍റേതായ സമയമുണ്ട് മക്കളേ എന്ന് വിജയന്‍ ടച്ച് മറുപടിയാവാം.


എന്തായാലും സംഭവം സത്യം തന്നെ. എന്തുകൊണ്ടോ പിന്നീട് ഈ സംരംഭത്തില്‍ നിന്നും മറ്റൊരു ചിത്രവും പുറത്തിറങ്ങിയതുമില്ല. എന്തിനാണ് ഹേ വേറെ പടം. ഒരൊന്നന്നര പടമലേ്ല നമ്മുടെ നാടോടിക്കാറ്റ്?





















No comments:

Post a Comment