മലയാളസാഹിത്യത്തിലെ വിസ്മയിപ്പിക്കുന്ന സൃഷ്ടികളിലൊന്നായ രണ്ടാമൂഴം ചലച്ചിത്രമാകുന്നുവെന്ന വാര്‍ത്തകള്‍ ഇടക്കാലത്ത് സജീവമായിരുന്നു. രണ്ടാമൂഴത്തിന്റെ രചയിതാവ് എംടി വാസുദേവന്‍ നായരും സംവിധായകന്‍ ഹരിഹരനും ഇതുസംന്ധിച്ച ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും താരങ്ങളെ നിര്‍ണയിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ പിന്നീട് ഒരു ചാനല്‍ അഭിമുഖത്തില്‍ രണ്ടാമൂഴം ചലച്ചിത്രമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് എംടി വ്യക്തമാക്കി.
അത് ചലച്ചിത്രമാക്കാന്‍ താനാഗ്രഹിക്കുന്നില്ലെന്നും എക്കാലവും വായിക്കപ്പെടുന്ന ഒരു സാഹിത്യസൃഷ്ടിയായിത്തന്നെ നിലനില്‍ക്കട്ടെയെന്നുമായിരുന്നു എംടി പറഞ്ഞത്. ഇതോടെ രണ്ടാമൂഴത്തിലെ കേന്ദ്രകഥാപാത്രമായ ഭീമന്‍ ആരാകുമെന്നും ബാക്കി കഥാപാത്രങ്ങളെയെല്ലാം ഏതെല്ലാം താരങ്ങള്‍ അവതരിപ്പിക്കുമെന്നും സംബന്ധിച്ചുണ്ടായ ഊഹാപോഹങ്ങളെല്ലാം അവസാനിയ്ക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ വീണ്ടും രണ്ടാമൂഴം സിനിമയാകുമെന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരിക്കുകയാണ്.
രണ്ടാമൂഴം സിനിമയാകുമെന്നുള്ള വാര്‍ത്ത സജീവമായിരുന്നപ്പോള്‍ ഭീമനായി മമ്മൂട്ടിയെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും കേള്‍ക്കുന്നത് മമ്മൂട്ടിയ്ക്ക് ഭീമന്റെ വേഷം നഷ്ടപ്പെട്ടുവെന്നാണ്. മുമ്പ് മമ്മൂട്ടി അനന്വശരമാക്കിയ ഒരു വടക്കന്‍ വീരഗാഥയിലെ ചന്തുവെന്ന കഥാപാത്രത്തെപ്പോലെ അദ്ദേഹത്തിന് ലഭിയ്ക്കുന്ന കരുത്തുറ്റൊരു കഥാപാത്രമായിരിക്കും ഭീമനെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഈ വേഷവും മമ്മൂട്ടിയ്ക്ക് കൈവിട്ടുപോയെന്നാണ് കേള്‍ക്കുന്നത്. മോഹന്‍ലാലിന് തന്നെയാണ് ഭീമന്റെ വേഷമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രം രണ്ടു ഭാഗങ്ങളായി ചെയ്യുന്നതിനെക്കുറിച്ചാണ് ഹരിഹനും കൂട്ടരും ആലോചിച്ചുകൊണ്ടിരിക്കുന്നതെന്നും കേള്‍ക്കുന്നു. ചിത്രത്തിന് നിര്‍മ്മാതാവിനെ കിട്ടിയിട്ടുണ്ടെന്നും സൂചനയുണ്ട്. എന്തായാലും മുമ്പ് എംടി-ഹരിഹരന്‍ ടീമില്‍ ഒരുങ്ങിയ ഒരു വടക്കന്‍ വീര ഗാഥയിലും പഴശ്ശിരാജയിലുമെല്ലാം മമ്മൂട്ടിയായിരുന്നു തകര്‍ത്തഭിനയിച്ചതെങ്കില്‍ രണ്ടാമൂഴത്തില്‍ മോഹന്‍ലാലാണ് വിലസാന്‍ പോകുന്നതെന്നാണ് അറിയുന്നത്.
No comments:
Post a Comment