Thursday, January 9, 2014

mannar mathayi 2 new latest malayalam movie



മാന്നാര്‍ മത്തായി വീണ്ടും 24ന്

ഇന്നസെന്‍റ് വീണ്ടും മാന്നാര്‍ മത്തായി ആകുന്ന ‘മാന്നാര്‍ മത്തായി 2’ ജനുവരി 24ന് തിയറ്ററുകളിലേക്ക്. ‘പാപ്പി അപ്പച്ചാ’, ‘സിനിമാ കമ്പനി’ ഉള്‍പെടെയുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്ത മമാസാണ് മത്തായിച്ചനെ വീണ്ടുമത്തെിക്കുന്നത്. എസ്.ജെ.എം മൂവീസാണ് ചിത്രം നിര്‍മിക്കുന്നത്. കാമറ: വിഷ്ണു നാരായണന്‍, സംഗീതം: രാഹുല്‍ രാജ്, കല: ജോസഫ് നെല്ലിക്കന്‍, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി.




റാംജിറാവു സ്പീക്കിങ്, മാന്നാര്‍ മത്തായി സ്പീക്കിങ് എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയായി ആകും ‘മാന്നാര്‍ മത്തായി 2’ എത്തുക. ‘എ.ബി.സി.ഡി’, ‘ബൈസിക്കിള്‍ തീവ്സ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ എത്തിയ അപര്‍ണ ഗോപിനാഥാണ് പുതിയ ചിത്രത്തില്‍ നായിക.


ജനാര്‍ദനന്‍, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, കലാഭവന്‍ ഷാജോണ്‍, ബേസില്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

ചിത്രത്തിന്റെ ആദ്യ ടീസര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങി. മത്തായിച്ചന്‍ മാത്രമല്ല, കൂട്ടുകാരായ ഗോപാലകൃഷ്ണനും ബാലകൃഷ്ണനും ഈ ചിത്രത്തിലുണ്ട്. ഇതിനായി യഥാക്രമം മുകേഷും സായികുമാര്‍ ശരീരഭാരം ഏറെ കുറച്ചിരുന്നു.




No comments:

Post a Comment