Thursday, January 9, 2014

Mammootty new latest malayalm movie gangster ashiq abu



മമ്മൂട്ടിയെ നായകനാക്കി ആഷിക് അബു സംവിധാനം ഗാങ്‌സ്റ്ററിന്റെ ചിത്രീകരണം കൊച്ചിയില്‍ തുടങ്ങിയതോടെ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വന്നു തുടങ്ങി. അഞ്ചു ഗെറ്റപ്പിലാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടിയെ ഏറ്റവും സ്റ്റൈലിഷ് ആയി അവതരിപ്പിക്കാനാണ് ആഷികിന്റെ ശ്രമം. നാലു ഭാഷകളിലാണ് മമ്മൂട്ടി സംസാരിക്കുന്നത്.

നൈല ഉഷയാണ് നായിക. റീമാ കല്ലിങ്കല്‍ ആയിരുന്നു ആദ്യം നായികയാകാമെന്ന് തീരുമാനിച്ചിരുന്നത്. എന്നാല്‍ ആഷികുമായുള്ള വിവാഹം ശേഷം റീമ പിന്‍മാറുകയായിരുന്നു. മുരളി ഗോപിയാണ് പ്രധാന വേഷം ചെയ്യുന്ന മറ്റൊരു നടന്‍. കാസര്‍കോടു തുടങ്ങി ഹോങ്കോങ്ങില്‍ അവസാനിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

ജോണി ആന്റണിയുടെ താപ്പാനയിലാണ് മമ്മൂട്ടിയും മുരളി ഗോപിയും ഇതിനു മുന്‍പ് അഭിനയിച്ചത്. താപ്പാനയില്‍ വില്ലന്‍ വേഷത്തിലായിരുന്നു മുരളി ഗോപി അഭിനയിച്ചത്. മമ്മൂട്ടിയോടൊപ്പം കുഞ്ഞനന്തന്റെ കടയിലൂടെയാണ് നൈല ഉഷ സിനിമയിലെത്തിയത്. അടുത്തിടെ ജയസൂര്യയുടെ പുണ്യാളന്‍ അഗര്‍ബത്തീസിലും നായികയായി.

ആഷികിനൊപ്പം മമ്മൂട്ടി രണ്ടാംതവണയാണ് എത്തുന്നത്. ആദ്യ ചിത്രമായ ഡാഡി കൂള്‍ പരാജയമായിരുന്നതിനാല്‍ പുതിയ ചിത്രം ഏറെ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്. അവസാന ചിത്രമായ ഇടുക്കി ഗോള്‍ഡ് മുന്‍ ചിത്രങ്ങളെപോലെ സൂപ്പര്‍ഹിറ്റാക്കാന്‍ ആഷിക്കിനു സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഗാങ്‌സ്റ്റര്‍ ഒരു വിജയചിത്രമാക്കേണ്ടത് ആഷിക്കിന്റെ ബാധ്യതയാണ്.


No comments:

Post a Comment