Thursday, December 26, 2013

rossin jolly fight with rahul eeswar



KOCHI Dec 25: വിവാദ റിയാലിറ്റി ഷോ മലയാളി ഹൗസില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്ന രണ്ടുപേരാണ് റോസിന്‍ ജോളിയും, രാഹുല്‍ ഈശ്വറും. ഇരുവരുടേയും അടുത്തുള്ള ഇടപഴകലും, സംസാരവുമൊക്കെ പലപ്പോഴും വിമര്‍ശനത്തിനിടയാക്കി. ഇരുവരുടേയും സൌഹൃദം മത്സരാര്‍ത്ഥികളുടെ ഇടയില്‍ മാത്രമല്ല സോഷ്യല്‍ നെറ്റുവര്‍ക്കുകളിലും ചൂടേറിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുവരും അത്ര രസത്തിലല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

സൂര്യ ടി.വി ചെയ്തുകൊണ്ടിരിക്കുന്ന ചാമ്പ്യന്‍സ് എന്ന റിയാലിറ്റി ഷോയില്‍ രാഹുല്‍ ഈശ്വറിനെയും റോസിന്‍ ഈശ്വറിനെയുമാണ് ആദ്യം അവതാരകരായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ രാഹുലിനൊപ്പം അവതാരകയാകാന്‍ കഴിയില്ലെന്ന് റോസിന്‍ അറിയച്ചതോടെ രാഹുലിന്റെ ഭാര്യയായ ദീപയാണ് പിന്നീട് രാഹുലിനൊപ്പം അവതാരകയായി എത്തിയത്. എന്നാല്‍ പിന്നീട് ഇരുവരും ഷോയില്‍ നിന്ന് പിന്‍വാങ്ങിയതോടെ റോസിന്‍ വീണ്ടും അവതാരകയായി എത്താന്‍ പോകുകയാണ്.

നമ്മള്‍ വളരെ ജനുവിന്‍ ആണെന്ന് വിചാരിക്കുന്ന സുഹൃദ്ബന്ധങ്ങള്‍ ചിലപ്പോള്‍ നമ്മളെ മുറിവേല്‍പ്പിച്ചാല്‍ പിന്നീട് അവരെ സുഹൃത്തായി കാണുന്നതില്‍ എന്താ അര്‍ത്ഥം.? രഹുലുമായുള്ള പ്രശ്നത്തെക്കുറിച്ച് റോസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഷോയില്‍ എല്ലാവരോടും പെരുമാറുന്നത്‌ പോലെയാണ് താന്‍ രാഹുലിനോടും പെരുമാറിയത്. ഞാന്‍ എല്ലാവരോടും ചിരിക്കുന്നതും കെട്ടിപ്പിടിക്കുന്നതും എല്ലാം ഷോയില്‍ റേറ്റിംഗ് കൂട്ടി. നമ്മള്‍ മാറിയിരുന്ന് സംസാരിക്കുന്നത് വരെ അവര്‍ ഒപ്പിയെടുത്തു. ആ സംസാരം ചിലപ്പോഴൊക്കെ അത് പലരേയും പലതിലേക്കും മിസ്‌ലീഡ് ചെയ്‌തേക്കാം. ഞാന്‍ ഷോയില്‍ നിന്ന് പുറത്തായ ശേഷം അണിയറ പ്രവര്‍ത്തകരോട് ഇതിനെപ്പറ്റി ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഇതൊക്കെ കാണിച്ചില്ലെങ്കില്‍ ഷോയുടെ റേറ്റിംഗ് കുഴപ്പത്തിലാകും എന്നായിരുന്നു.

ഒടുവില്‍ താന്‍ രാഹുലിനോട് സംസാരിക്കുക പോലും ചെയ്യാതെയായി. എന്തൊക്കെ ആയാലും അവസാനം പഴി കേള്‍ക്കുക പെണ്ണിനായിരിക്കുമല്ലോ. ഷോ അവസാനിച്ചതിന് ശേഷവും രാഹുലിന് ഞാനുമായുള്ള സൗഹൃദം തുടരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ താന്‍ വാട്‌സാപ്പില്‍ രാഹുലിനെ ബ്ലോക്ക് ചെയ്തു. രാഹുല്‍ വീട്ടിലേക്ക് വിളിച്ചാല്‍ സംസാരിക്കരുതെന്ന് താന്‍ അച്ഛനമ്മമാരോടും പറഞ്ഞിട്ടുണ്ട്. ഒരു മത്സരാര്‍ത്ഥി ആയിരുന്നപ്പോള്‍ എനിക്ക് വേറെ വഴികള്‍ ഇല്ലായിരുന്നു. പക്ഷെ പുറത്ത് എന്നെ ആര്‍ക്കും ഒന്നിനും നിര്‍ബന്ധിക്കാന്‍ കഴിയില്ല.-റോസിന്‍ പറയുന്നു.

എന്നാല്‍ റോസിനുമായി സൗഹൃദം അല്ലാതെ മറ്റൊരു ബന്ധവുമില്ലെന്നും റോസിന്റെ ഈ പെരുമാറ്റം രണ്ട് സുഹൃത്തുക്കള്‍ക്കിടയിലെ സൗന്ദര്യ പിണക്കം മാത്രമാണെന്നുമായിരുന്നു ഇതിനെപ്പറ്റി രാഹുലിന്റെ പ്രതികരണം.









No comments:

Post a Comment