Thursday, December 19, 2013

മമ്മൂട്ടി ബിലാലായി വീണ്ടും എത്തുന്നു



നായകനായ നല്ല അസ്സല്‍ ഗ്യാങ്‌സ്റ്ററുടെ വേഷത്തില്‍ മമ്മൂട്ടി തകര്‍ത്തഭിനയിച്ച ചില ചിത്രങ്ങളുണ്ട്. അതിലൊന്നാണ് അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബി. ബിലാല്‍ എന്ന കഥാപാത്രമായെത്തിയ അതിലെ മമ്മൂക്കയെ ആരും മറന്നുകാണില്ല. ബിലാലിനെ ഇഷ്ടപ്പെട്ടവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. മമ്മൂട്ടി വൂണ്ടും ബിലാലായി എത്തുന്നു.

2007 അമല്‍ നീരദ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ബിഗ് ബിയുടെ ആദ്യ ഭാഗം വരുന്നെന്നാണ് കേള്‍ക്കുന്നത്. പോറ്റമ്മയുടെ മരണവാര്‍ത്തയറിഞ്ഞ് മുംബൈയില്‍ നിന്ന് നാട്ടിലെത്തുന്ന ബിലാലിന്റെ കഥയും അമ്മയുടെ കൊലപാതകത്തിന്റെ അന്വേഷണവുമാണ് ബിഗ് ബിയില്‍ അമല്‍ നീരദ് പറഞ്ഞത്. എന്നാല്‍ കേരളത്തില്‍ തിരിച്ചെത്തുന്നതിന് മുമ്പ് മുംബൈയില്‍ ബിലാല്‍ ആരായിരുന്നു എന്നതാണ് ഇനിപ്പറയാന്‍ പോകുന്നത്.

ബിലാല്‍ എന്ന കഥാപാത്രത്തെ ബിഗ് ബിയിലൂടെ അമല്‍ നീരദ് പരിചയപ്പെടുത്തിയിട്ടുണ്ട്. ഇനി അയാള്‍ ആരായിരുന്നു എന്നത് മുംബൈയിലെ പശ്ചാത്തലിത്തില്‍ പറയും. ഇതാദ്യമായാണ് മലയാളത്തില്‍ ഒരു ചിത്രത്തിന്റെ ആദ്യ ഭാഗം എടുക്കുന്നത്. മനോജ് കെ ജയന്‍, ബാല, മംമ്ത മോഹന്‍ദാസ്, ഇന്നസെന്റ്, ലെന തുടങ്ങിയവരായിരുന്നു ബിഗ്ബിയിലെ കഥാപാത്രങ്ങള്‍.


അതേസമയം മലയാളത്തില്‍ ഇപ്പോള്‍ ഒത്തിരി ചിത്രങ്ങളുമായി തിരക്കിലാണ് മമ്മൂട്ടി. ബാല്യകാല സഖി, പ്രൈസ് ദി ലോര്‍ഡ്, ദി ഗ്യാങ്‌സ്റ്റര്‍, കുഞ്ഞാലി മരയ്ക്കാര്‍ ഇതിനെല്ലാം പുറമെ വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും മമ്മൂട്ടി കരാറൊപ്പിട്ടു എന്നറിയുന്നു. ഇതില്‍ ഗ്യാങ്സ്റ്റര്‍ എന്ന ചിത്രവും ഒരു അധോലോകനായകന്റെ കഥയാണ് പറയുന്നത്.







No comments:

Post a Comment