Friday, December 20, 2013

സിനിമയില്‍ ഹെല്‍മെറ്റ് പറ്റില്ലെന്ന് മോഹന്‍ലാലും




കൊച്ചി: ഒടുവില്‍ മോഹന്‍ലാലും പറഞ്ഞു, സിനിമയില്‍ ഹെല്‍മെറ്റ് അപ്രായോഗികം. തിരക്കഥപ്രകാരം സംവിധായകര്‍ പറയുന്നതിനനുസരിച്ച് അഭിനയിക്കുന്ന തന്നെപ്പോലുള്ളവരല്ല, യഥാര്‍ത്ഥാര്‍ത്ഥത്തില്‍ സൂപ്പര്‍താരം ഋഷിരാജ് സിംഗാണെന്നു പറഞ്ഞ മോഹന്‍ലാല്‍ അതേ നാവുകൊണ്ട് തന്നെ പറയുന്നു ഋഷിരാജ് സിംഗിന്റെ നിയമം സിനിമയില്‍ നടക്കുന്നതല്ലെന്ന്.

റെഡ് എഫ് എമ്മിന്റെ റെഡ് കാര്‍പ്പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് സിനിമയില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ പുതിയ നിയമത്തോട് സൂപ്പര്‍താരം പ്രതികരിച്ചത്. സിനിമയില്‍ കൊലപാതക സീനുകള്‍ ഒരുപാട് വരാറുണ്ട്. അതുകൊണ്ട് കൊലക്കുറ്റത്തിന് കേസെടുക്കാന്‍ കഴിയോ എന്ന് ലാല്‍ ചോദിച്ചു.

ഇപ്പോള്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങളെല്ലാം ആറ് മാസങ്ങള്‍ക്ക് മുമ്പ് ചിത്രീകരണം പൂര്‍ത്തിയായവയാണ്. പുതിയ നിയമം വന്നാല്‍ അവയ്‌ക്കെതിരെ നിയമ നടപടിയെടുക്കുന്നത് ശരിയല്ല. സിനിമ ഒരു സാങ്കല്‍പിക ലോകമാണ്. അതിനെ യാഥാര്‍ഥ്യമാക്കി ആരും കണക്കാക്കുന്നില്ല. സാധാരണഗതിയില്‍ റോഡില്‍ വണ്ടിയോടിക്കുമ്പോള്‍ ഹെല്‍മെറ്റ് നിര്‍ബാധമാക്കണം. എന്നാല്‍ അത് സിനിമയില്‍ പ്രായോഗികമല്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

സിനിമയില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്നും അല്ലാത്ത പക്ഷം കേസ് അടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ചൂണ്ടിക്കാട്ടി ഋഷിരാജ് സിങ് സിനിമാ സംഘടനകള്‍ക്കും സെന്‍സസ് ബോര്‍ഡിനും കത്ത് നല്‍കിയിരുന്നു. നിയമം അപ്രയോഗികമെന്ന് സെന്‍സ് ബോര്‍ഡ് ഉള്‍പ്പടെ നടന്മാരും സംവിധായകരുമെല്ലാം പ്രതികരിച്ചു. അതിന് പിന്നാലെയാണ് ഋഷിരാജ് സിങ്ങിന്റെ ആരാധന കഥാപാത്രമായ മോഹന്‍ലാലിന്റെയും പ്രതികരണം.





No comments:

Post a Comment