Tuesday, July 2, 2013
sonakshi shoots lovemaking scene under mom
ഇന്നത്തെക്കാലത്ത് സിനിമകളില്‍ കിടപ്പറ രംഗങ്ങള്‍ ഉള്‍പ്പെടുത്തുകയെന്നത് വലിയ കാര്യമല്ല. മിക്ക നടിമാരും നടന്മാരും ഇത്തരം സീനുകളില്‍ ചിത്രീകരിക്കുന്നതിനോട് വിമുഖത കാണിയ്ക്കാറുമില്ല. പക്ഷേ കിടപ്പറ രംഗം പോലുള്ള ഹോട്ട് സീനുകള്‍ ചിത്രീകരിക്കുമ്പോള്‍ സംവിധായകനും ക്യാമറാമാനും അഭിനയിക്കുന്ന രണ്ടുപേരുമല്ലാതെ മറ്റുള്ളവരെ ആരെയും അവിടേയ്ക്ക് പ്രവേശിപ്പിക്കാറില്ല. പല നടിമാരും ഇത്തരത്തിലുള്ള സ്വകാര്യത ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ഇവരില്‍ നിന്നും വ്യത്യസ്തയായിരിക്കുകയാണ് നടി സോനാക്ഷി സിന്‍ഹ. സ്വന്തം അമ്മയെ സാക്ഷിയാക്കിയാണ് സോനാക്ഷിയുടെ കിടപ്പറ രംഗം ചിത്രീകരിച്ചിരിക്കുന്നത്. രണ്‍വീര്‍ കപൂര്‍ നായകനാകുന്ന ലൂടേരയില കിടപ്പറ സീന്‍ ചിത്രീകരിയ്ക്കുമ്പോള്‍ സോനാക്ഷിയുടെ അമ്മയും സമീപത്തുണ്ടായിരുന്നു. സോനാക്ഷി ആദ്യമായി അഭിനയിക്കുന്ന കിടപ്പറരംഗമാണ് ലൂടേരയിലേത്. അതിനാല്‍ മകള്‍ തീര്‍ത്തും പെര്‍ഫെക്ടായി ഈ സീനില്‍ അഭിനയിക്കണമെന്ന് നിര്‍ബ്ബന്ധമുള്ളതുകൊണ്ടാണത്രേ അമ്മ പൂനം സെറ്റില്‍ത്തന്നെ നിന്നത്. പൊതുവേ അല്‍പം കടന്ന ചുംബനരംഗങ്ങളില്‍പ്പോലും അഭിനയിക്കില്ലെന്ന് നിര്‍ബ്ബന്ധം പിടിയ്ക്കാറുള്ള നടിയാണ് സോനാക്ഷി. എന്നാല്‍ ലൂതേരയുടെ സംവിധായകന്‍ വിക്രമാദിത്യ മൊത്‌വാനി ഈ കിടപ്പറരംഗത്തിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞപ്പോള്‍ സോനാക്ഷി അത് അഭിനയിക്കാന്‍ തയ്യാറാവുകയായിരുന്നുവത്രേ. അമ്മയുടെ സാന്നിധ്യത്തില്‍ സോനാക്ഷി മടിയൊന്നും കൂടാതെ കിടപ്പറ സീന്‍ അഭിനയിച്ചുതീര്‍ത്തുവെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. അമ്മയുടെ സാന്നിധ്യത്തില്‍ സോനാക്ഷിയ്ക്ക് പ്രശ്‌നമൊന്നുമില്ലെങ്കിലും നായികയുടെ അമ്മയുടെ മുന്നില്‍ കിടപ്പറസീനില്‍ അഭിനയിക്കേണ്ടിവന്ന രണ്‍വീറിന്റെ അവസ്ഥയെന്തായിരുന്നിട്ടുണ്ടാകുമെന്നുള്ള ചോദ്യമാണ് ബോളിവുഡിലെ പാപ്പരാസികള്‍ ഉന്നയിക്കുന്നത്.
No comments:
Post a Comment