Sunday, July 7, 2013

skin care : tips get fair skin

ചര്‍മം വെളുക്കാന്‍ ചില വഴികള്‍
skin care : tips get fair skin

നിറം മിക്കവാറും ജന്മനാ ലഭിയ്ക്കുന്നതാണെന്നു പറയും. പാരമ്പര്യമടക്കം പലതിനും ഇതില്‍ വലുതായ പങ്കുമുണ്ട്. എന്നാല്‍ വെളുത്ത ചര്‍മമുള്ളവര്‍ പെട്ടെന്ന് കറുക്കുകയോ ചര്‍മത്തിനുണ്ടായിരുന്ന സ്വാഭാവിക നിറം നഷ്ടപ്പെടുകയോ ചെയ്താലാണ് പ്രശ്‌നം. വരണ്ട ചര്‍മം, കുത്തുകള്‍, രോമം, ഫ്രെക്കിള്‍സ്, മെലാസ്മ തുടങ്ങിയ പല കാരണങ്ങളാലും ചര്‍മത്തിന് നിറമാറ്റമുണ്ടാകാം. ഇതിന് നമുക്കു തന്നെ ചെയ്യാവുന്ന ചില പരിഹാരമാര്‍ഗങ്ങളുമുണ്ട്.



ഉരുളക്കിഴങ്ങ്

 ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് മുറിച്ച് നിറംമാറ്റമുളള ചര്‍മത്തില്‍ ഉരസുക. ഇതിന്റെ നീരിന് ബ്ലീച്ചിങ്ങ് ഗുണമുണ്ട്.

തൈര്
 ദിവസവും തൈര് മുഖത്തു പുരട്ടി തണുത്ത വെള്ളം കൊണ്ട് കഴുകുന്നത് നല്ലതാണ്. മുഖത്തെ കുത്തുകളും പാടുകളും കുറയുവാനും രോമങ്ങളുണ്ടെങ്കില്‍ വെളുത്ത നിറത്തിലാകാനും ഇത് നല്ലതാണ്.

തക്കാളി
 മുഖത്ത് കറുത്ത കുത്തുകളായി രൂപപ്പെടുന്ന ഫ്രക്കിള്‍സ് പോകുവാന്‍ നാരങ്ങാനീരും തക്കാളി നീരും തേയ്ക്കുന്നത് നല്ലതാണ്.

പപ്പായ 
പപ്പായ, ഓട്‌സ്, തേന്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് തേക്കുന്നത് മുഖത്തെ കുത്തുകള്‍ മാറ്റുവാനും ചര്‍മത്തിന് തിളക്കമുണ്ടാകുവാനും നല്ലതാണ്.


കടലമാവും പാലും 
കടലമാവും പാലും ചേര്‍ത്ത് തേക്കുന്നത് മുഖത്തെ കുത്തുകളും പാടുകളും മാറ്റും. പാലിന് പകരം പാല്‍പ്പൊടിയും ഉപയോഗിക്കാം.

വെറ്റില 
മെലാസ്മക്ക് വെറ്റില നീര് തേക്കുന്നത് നല്ലതാണ്. ഇതിന്റെ നീര് മുഖത്തു തേച്ച് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.

വെള്ളരിക്ക
 വെള്ളരിക്കയുടെ നീരിന് ബ്ലീച്ചിംഗ് ഗുണം നല്‍കാനാവും. ഇത് അല്‍പം തേനില്‍ ചേര്‍ത്തു തേയ്ക്കുന്നതോ വെള്ളരിക്കാനീര് മുഖത്തു പുരട്ടുന്നതും ഗുണം ചെയ്യും.











No comments:

Post a Comment