Sunday, July 7, 2013

Geethanjali new malayalam movie mohanlal keerthy

ഗീതാഞ്ജലിയില്‍ ലാലിന്‍റെ നായിക ഗായി
Geethanjali new malayalam movie mohanlal keerthy

വീണ്ടുമൊരു താരപുത്രിയുടെ വരവിന് വെള്ളിത്തിര സാക്ഷ്യം വഹിക്കുന്നു. ഗീത, അഞ്ജലി എന്നിവരുടെ കഥപറയുന്ന സിനിമയിലെ ടൈറ്റില്‍ റോള്‍ അവതരിപ്പിക്കുന്നത്, ചലച്ചിത്ര നിര്‍മാതാവ് സുരേഷിന്‍റെയും നടി മേനകയുടെയും മകള്‍ കീര്‍ത്തിയാണ്. ചന്ദ്രലേഖയ്ക്കു ശേഷം ഇരട്ട നായിക ഫോര്‍മുലയുമായി മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീം ഒരുമിക്കുന്ന ചിത്രമാണ് ഗീതാഞ്ജലി. ഗായത്രി എന്ന ചെല്ലപ്പേരുള്ള കീര്‍ത്തി വീട്ടുകാര്‍ക്ക് ഗായി ആണ്. ലണ്ടനില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഉപരിപഠനം കഴിഞ്ഞെത്തിയ ഗായിയുടെ സിനിമാ പ്രവേശനത്തിന് അച്ഛന്‍റെ സുഹൃത്തുക്കളായ പ്രിയദര്‍ശനും മോഹന്‍ലാലും തന്നെ കാരണമായി. മറ്റൊരു നായികയായി ബോളിവുഡ് നടി വിദ്യാ ബാലനെയാണ് പരിഗണിക്കുന്നത്. മോഹന്‍ലാലിന്‍റെ നിരവധി ഹിറ്റു സിനിമകളുടെ നിര്‍മാതാവാണ് സുരേഷ് കുമാര്‍. എണ്‍പതുകളിലെ ലാലിന്‍റെ നായികമാരിലൊരാളായിരുന്നു മേനക. മുന്‍പ് ഫോട്ടോഗ്രാഫര്‍ എന്ന സിനിമയിലൂടെ പൂര്‍ണിമ ഭാഗ്യരാജിന്‍റെ മകള്‍ ശരണ്യ ലാലിന്‍റെ നായികയായി അഭിനയിച്ചിരുന്നു. രാജാവിന്‍റെ മകന്‍, ന്യൂഡല്‍ഹി തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ ഡെന്നീസ് ജോസഫിന്‍റെതാണ് തിരക്കഥ. മണിച്ചിത്രത്താഴിലെ ഡോ. സണ്ണി എന്ന സൈക്യാ ട്രിസ്റ്റായി മോഹന്‍ലാല്‍ വരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സെവന്‍ ആര്‍ട്സിന്‍റെ ബാനറില്‍ ജി പി വിജയകുമാര്‍ നിര്‍മിക്കുന്ന സിനിമ തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു.

No comments:

Post a Comment