ബഷീറിന്റെ ബാല്യകാലസഖിയിലെ മജീദ് മമ്മൂക്കയോ?
ഒന്നും ഒന്നും കൂട്ടിയാല്‍ ഇമ്മിണി ബല്യ ഒന്നാണ് എന്ന് മലയാളികളെ പഠിപ്പിച്ച ബഷീറിന്റെ മജീദായി മമ്മൂട്ടി എത്തുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി വെള്ളിത്തിരയിലൂടെ വീണ്ടും മലയാളികള്‍ക്ക് മുന്നിലെത്തുമ്പോള്‍ മജീദിന് ജീവന് നല്‍കുന്നത് മമ്മൂക്കയാണ്. മലയാളികളുടെ മനസ്സിലെ മായാത്ത പ്രണയ ജോഡികളാണ് സുഹറയും മജീദും. വിഖ്യാത എഴുത്തുകാരന്റെ മതിലുകള്‍ സിനിമയാക്കിയപ്പോഴും അതിലെയും നായകന് മമ്മൂട്ടി തന്നെയായിരുന്നു. നവാഗതനായ പ്രമോദ് പയ്യന്നൂരാണ് ബാല്യകാലസഖി സംവിധാനം ചെയ്യുന്നത്. മൂന്ന് ഗള്‍ഫ് മലയാളികള്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഓഗസ്തില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. 1944 ലാണ് ബാല്യകാലസഖി പ്രസിദ്ധീകരിച്ചത്. പുസ്തകത്തിന്റെ ഇതിവൃത്തം കഥാകാരന്റെ തന്നെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് എംപി പോള്‍ എഴുതിയ അവതാരികയില്‍ നിന്ന് തന്നെ വ്യക്തമാണ്. 'ബാല്യകാലസഖി ജീവിതത്തില്‍ നിന്ന് വലിച്ചു ചീന്തിയ ഒരേടാണ്. വാക്കില്‍ രക്തം പുരണ്ടിരിക്കുന്നു'. ബഷീര്‍ ഓര്‍മ്മയായിട്ട് പത്തൊമ്പത് വര്‍ഷം തികഞ്ഞ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രത്തിനു വേണ്ടിയുള്ള പുരാതന ഗ്രാമ പുനസൃഷ്ടി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നാലു വശങ്ങളും വെമ്പാനാട്ടുകായലാല് ചുറ്റപ്പെട്ട പെരുമ്പളം ദ്വീപിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍. 1918 മുതല്‍ 46 വരെയുള്ള ഗ്രാമാന്തരീക്ഷമാണ് ചിത്രീകരണത്തിനായി ഒരുക്കുന്നത്.
new malayalam movie balyakala sakhi mammootty latest vaikam muhammed basheers story |

No comments:
Post a Comment