Tuesday, July 2, 2013

Mallu south indian actress swarna thomas condition stable

നടി സ്വര്‍ണയുടെ നില മെച്ചപ്പെടുന്നു
Mallu south indian actress swarna thomas condition stable

ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നും കാല്‍വഴുതി താഴെ വീണ നടി സ്വര്‍ണ തോമസിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി റിപ്പോര്‍ട്ട്. ഇപ്പോള്‍ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ കിടത്തിയിരിക്കുന്ന സ്വര്‍ണയെ വൈകാതെ വാര്‍ഡിലേയ്ക്ക് മാറ്റുമെന്നാണ് അറിയുന്നത്. കുടുംബാംഗങ്ങള്‍ എല്ലാവരും സ്വര്‍ണയ്‌ക്കൊപ്പം ആശുപത്രിയില്‍ത്തന്നെയുണ്ട്. എളമക്കരയിലെ ഫ്ളാറ്റ് സമുച്ചയത്തില്‍ അഞ്ചാം നിലയിലുള്ള ബാല്‍ക്കണിയില്‍ നിന്നാണ് സ്വര്‍ണ കാല്‍തെന്നി വീണത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് ഇവരിപ്പോഴുള്ളത്. ക്യൂ, ഫഌറ്റ് നമ്പര്‍ 4 ബി, ബഡ്ഡി, പ്രണയകഥ. തുടങ്ങിയവയാണ് സ്വര്‍ണ അഭിനയിക്കുന്ന ചിത്രങ്ങള്‍. ഇതില്‍ പ്രണയകഥയും ബഡ്ഡിയും അധികം വൈകാതെ തിയേറ്ററിലെത്തും. അമൃതടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സ്വര്‍ണ സിനിമാരംഗത്തെത്തുന്നത്.

No comments:

Post a Comment