Friday, July 19, 2013

ബച്ചനു പ്രേമം; മധുവിനു കോപം

ബച്ചനു പ്രേമം; മധുവിനു കോപം





മരം ചുറ്റി പ്രേമത്തോടു പലര്‍ക്കും പുച്ഛമാണ്. എന്നാല്‍ സാക്ഷാല്‍ ബിഗ് ബി പറയുന്നതു കേള്‍ക്കൂ. മരം ചുറ്റി പ്രേമം അത്ര മോശമായ കാര്യമൊന്നു മലെ്ലന്നാണ് ബച്ചന്‍റെ നിലപാട്. തന്‍റെ ബേ്ളാഗിലാണ് മരം ചുറ്റി പ്രണയത്തോടും നൃത്തരംഗത്തോടുമുള്ള വിമര്‍ശനങ്ങള്‍ക്ക് ബച്ചന്‍ മറുപടി നല്‍കിയത്. അത്തരം ഡാന്‍സുകള്‍ ആരുടേയും തലയ്ക്കു മുകളിലലേ്ലാ, മരത്തിനു ചുറ്റുമലേ്ലയെന്നാണ് ബിഗ്ബിയുടെ ചോദ്യം. റിയലിസ്റ്റിക് അല്ലാത്ത   കമേഴ്സ്യല്‍ ചിത്രങ്ങളില്‍ പ്രണയം പ്രകടിപ്പിക്കാന്‍ പിന്നെ എന്തു ചെയ്‌യണമെന്നാണ് ബച്ചന്‍റെ ചോദ്യം. എതിര്‍പ്പുള്ളവര്‍ ഒരിക്കലെങ്കിലും അത്തരം ഒരു സീനില്‍   അഭിനയിക്കാന്‍ ശ്രമിക്കണം. സിനിമയ്ക്കായിട്ടല്ല. ഒരു വ്യായാമം എന്ന നിലയ്ക്കു മതിയെന്നാണ് ബച്ചന്‍റെ അഭിപ്രായം. 

ബച്ചന്‍റെ ഈ അഭിപ്രായത്തോടു ആരു യോജിച്ചാലും നമ്മുടെ സ്വന്തം നടന്‍ മധു യോജിക്കാന്‍ വഴിയില്ല. കാരണം പണ്ട് നല്‍കിയ ഒരഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞതിങ്ങനെ-  കൈയ്‌യില്‍ ധാരാളം കാശുണ്ടായിരുന്നെങ്കില്‍ ഞാന്‍ അഭിനയിച്ച ചിത്രങ്ങളിലെ മരം ചുറ്റി പ്രേമമുള്ള മുഴുവന്‍ സിനിമകളുടേയും റൈറ്റ് വാങ്ങിചേ്ചനെ. എന്തിനാണ് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു - മറ്റാരും കാണാതെ അവ കത്തിച്ചു കളയാമായിരുന്നു.

No comments:

Post a Comment