Friday, July 19, 2013

10 മുറി, 10 കഥ, ഒറ്റ ഷോട്ട്

10 മുറി, 10 കഥ, ഒറ്റ ഷോട്ട്





മലയാള സിനിമയില്‍ ഇത് പരീക്ഷണങ്ങളുടെ കാലമാണ്. അതില്‍ ഒടുവില്‍ കണ്ടതാണ് ഒറ്റ ഷോട്ടിലൊരുക്കിയ ടൂറിസ്റ്റ് ഹോം. തൃശൂര്‍ ചാവക്കാട് സ്വദേശി ഷെബിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. 

ഒറ്റ ഷോട്ട്  സിനിമയുണ്ടായതിന്‍റെ പിന്നിലെ കഥ സംവിധാകന്‍ തന്നെ   പറയുന്നു.   ഉമ്മയ്ക്ക് സുഖമില്ലാതെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ യിലിരുന്ന കാലത്താണ് ഷെബിയുടെ മനസ്സില്‍ ഒറ്റ ഷോട്ട് സിനിമയുടെ വിത്ത് മുളക്കുന്നത്. താമസിച്ചിരുന്ന ലോഡ്ജിന്‍റെ വിവിധ മുറിയിലെ താമസക്കാരുടെ പ്രശ്നങ്ങളാണ് ഇത്തരമൊരു ആശയം തോന്നാന്‍ കാരണം. 10 മുറികളില്‍  നടക്കുന്ന 10 കഥകള്‍ ജനലിലൂടെ മൂന്നാമതൊരാള്‍ കാണുന്ന തരത്തിലാണു സിനിമ. 

കുറഞ്ഞത് രണ്ടു മുറികളില്‍ നടീനടന്‍മാര്‍ റെഡിയായി ഇരുന്നാല്‍ മാത്രമേ ചിത്രീകരണം നടക്കൂവെന്നതുള്‍പ്പെടെ നിരവധി വെല്ലുവിളികളാണ് ഷെബിയും സംഘവും നേരിട്ടത്.

ഒറ്റ ഷോട്ടില്‍ തീര്‍ത്ത സിനിമയെന്നു പറയുന്നതു സാങ്കേതികമായി ഒറ്റ ഷോട്ടില്‍ എന്നാണ് ഉദ്ദേശിക്കുന്നതെന്നും ഷെബി. എന്നാല്‍ അതിനു പിന്നിലെ ടെക്നിക്കല്‍ രഹസ്യം ഷെബി പറയില്ല. ഒരോ മുറിയിലെ കഥകള്‍ക്കും പടത്തിനു മുഴുവ നായുമായി ഒരു ക്ലൈമാക്സുമാണ് ഉണ്ടായിരുന്നത്. നെടുമുടി  വേണു ഉള്‍പ്പെടെയുള്ളവര്‍ ഇത് എങ്ങനെ നടക്കുമെന്നു തുടക്കത്തില്‍ ആശങ്ക പ്രകടിപ്പിചെ്ചങ്കിലും ആശയത്തിലെ പുതുമ സ്വീകരിക്കാന്‍ തയ്‌യാറാകുകയായിരുന്നു. സാധാരണ ചിത്രങ്ങളെ സമീപിക്കുന്നതു പോലെ ഈ പരീക്ഷണ സിനിമ കാണരുതെന്നാണ് ഷെബിയുടെ പക്ഷം. 

കലാഭവന്‍ മണി, മധുപാല്‍, രജത് മേനോന്‍, ഹേമന്ത്, ശ്രീജിത് രവി, ലെന, സരയൂ, മീര നന്ദന്‍, തെസ്നിഖാന്‍ ഉള്‍പ്പെടെ 35 താരങ്ങളാണ് സിനിമയില്‍ അഭിനയിച്ചത്. സച്ചി - സേതു എഴുതുന്ന റൂം മേറ്റ്സാണ് ഷെബിയുടെ പുതിയ ചിത്രം. സിങ്കം രണ്ടിനും ബഡിക്കുമൊപ്പമാണ് ടൂറിസ്റ്റ് ഹോം റിലീസായത്. വന്‍ സ്രാവുകള്‍ ക്കിടയില്‍ പുതിയൊരു ശ്രമം  സ്വീകരിക്കപ്പെട്ടതിന്‍റെ സന്തോഷത്തിലാണ് ഇദ്ദേഹം.

No comments:

Post a Comment