Monday, March 10, 2014

peruchazhi new latest malayalm movie mohanlal mukesh



മോഹന്‍ലാല്‍- മുകേഷ് ചിരിക്കൂട്ട് കെട്ട് വീണ്ടും

ബോയിംഗ് ബോയിംഗ് മുതല്‍ മോഹന്‍ലാലും മുകേഷും ഒരുമിച്ച ചിത്രങ്ങളില്‍ മിക്കതിലും ചിരിച്ച് ചിരിച്ച് മണ്ണ് കപ്പുവാനുള്ള വിഭവങ്ങള്‍ മലയാളിക്കു ലഭിച്ചു. ഒരു പക്ഷേ ഇത്രയേറെ മലയാളിയെ ചിരിപ്പിച്ച മറ്റൊരു കൂട്ടുകെട്ടും സിനിമയിലുണ്ടാവില്ല.

ഇരുവരും തമ്മിലൊന്നിച്ച അവസാനം പുറത്തിറങ്ങിയ ‘അറബിയും ഒട്ടകവും പി മാധവന്‍നായരും ഒരു ഹിറ്റായിരുന്നു. ഇതിനുശേഷം ഇപ്പോള്‍ വീണ്ടും ഇവരൊന്നിക്കുന്നത് അരുണ്‍ വൈദ്യനാഥന്‍റെ ‘പെരുച്ചാഴിയ്ക്കു വേണ്ടിയാണ്.

ഒരു മുഴുനീള കോമഡി ചിത്രമെന്ന്ഇപ്പോഴേ അവകാശപ്പെടുന്ന സിനിമ പുറത്തിറങ്ങിയാലത്തെ അവസ്ഥ ആലോചിക്കേണ്ടതില്ലല്ലോ? മോഹന്‍ലാല്‍-മുകേഷ് ടീമിനെ കണ്ട് ചിരിച്ച് ഹിറ്റായ ചിത്രങ്ങളുടെ ഗണത്തിലേക്ക് ‘പെരുച്ചാഴിയും കയറും.

വളരെയധികം സസ്‌പെന്‍സും ജിജ്ഞാസയും കാത്തുവയ്ക്കുന്ന സിനിമയാണ് പെരുച്ചാഴി. ഇന്ത്യയില്‍ തുടങ്ങി യുഎസില്‍ എത്തി ഒടുവില്‍ ഇന്ത്യയില്‍ തന്നെ തിരിചെ്ചത്തുന്ന ഒരു കഥ. കാത്തിരിക്കാം ചിരിയുടെ മറ്റൊരു മാലപ്പടക്കത്തിനായി.

No comments:

Post a Comment