Monday, March 10, 2014

peruchazhi new latest malayalam movie mohanlal poonam



പെരുച്ചാഴിയില്‍ ലാലിനൊപ്പം പൂനം

മോഹന്‍ലാല്‍ ചിത്രമായ പെരുച്ചാഴിയില്‍ തെന്നിന്ത്യന്‍ സുന്ദരി പൂനം ബജ്‌വയും. ജയറാം നായകനായെത്തിയ മാന്ത്രികനിലാണ് പൂനം മലയാളത്തില്‍ അവസാനമായി എത്തിയത്. നേരത്തെ ചൈന ടൗണ്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പൂനം അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് നടിയും ടെലിവിഷന്‍ താരവുമായ രാഗിണി നന്ദ്വാനിയാണ് ചിത്രത്തിലെ മറ്റൊരു നായിക.

ഫ്രൈഡേ ഫിലിംസിന്‍റെ ബാനറില്‍ അരുണ്‍ വൈദ്യനാഥന്‍ ആണ് ചിത്രം സംവിധാനം ചെയ്‌യുന്നത്. പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിക്കുന്ന പെരുച്ചാഴി ഒരു സോഷ്യല്‍ സറ്റയറായിരിക്കും.

സാധാരണ കൈകാര്യം ചെയ്‌യാത്ത പ്രമേയവുമായി എത്തുന്ന പെരുച്ചാഴി വളരെ വിചിത്രമായൊരു ചിത്രമായിരിക്കുമെന്നാണ് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടത്. അരുണ്‍ വൈദ്യനാഥന്‍റെ ആദ്യമലയാളസംരംഭമാണ് പെരുച്ചാഴി. ഇതിന് മുന്‍പ് അദ്ദേഹം രണ്ട് തമിഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

പ്രിയദര്‍ശന്‍റെ അറബീം ഒട്ടകോം എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍-മുകേഷ് കൂട്ടുകെട്ടിലിറങ്ങുന്ന അടുത്ത ചിത്രമെന്ന പ്രത്യേകതയും പെരുച്ചാഴിക്കുണ്ട്. ബാബുരാജ് ,അജു വര്‍ഗീസ്, വിജയ് ബാബു, ശങ്കര്‍രാമകൃഷ്ണന്‍, സാന്ദ്ര തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

അരവിന്ദ് കൃഷ്ണയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രസംയോജനം വിവേക് ഹര്‍ഷന്‍. ചിത്രത്തിന് സംഭാഷണം അജയന്‍ വേണുഗോപാലനും അരുണ്‍ വൈദ്യനാഥനും ചേര്‍ന്നാണ്. അറോറയാണ് സംഗീതം.

സ്‌പൈഡര്‍മാന്‍ 3, ഇന്‍ ടൈം, വിശ്വരൂപം 2 തുടങ്ങിയ വന്‍ സിനികള്‍ക്ക് വിഷ്വല്‍ ഇഫക്ട് നിര്‍വഹിച്ച മധു സൂദനന്‍ ആണ് ചിത്രത്തിന്‍റെ വിഎഫ്എക്സ് കൈകാര്യം ചെയ്‌യുന്നത്.






















No comments:

Post a Comment