Saturday, March 8, 2014

njan new latst malayalam movie dulqar salman and renjith






ദുല്‍ഖര്‍ സല്‍മാന്‍ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് 'ഞാന്‍' എന്ന് പേരിട്ടു. ടി പി രാജീവിന്റെ കെടിഎന്‍ കൊട്ടൂര്‍ എഴുത്തും ജീവിതവും എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലൂടെ ന്യൂ ജനറേഷന്‍ നായകന്‍ എന്ന പേരു തന്നെ ദുല്‍ഖര്‍ തിരുത്തും. എണ്‍പതുകളിലെ കഥാപാത്രമായാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുക.

പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ എന്ന ചിത്രവും രഞ്ജിത്ത് ഒരുക്കിയത് ടി പി രാജീവിന്റെ നോവലിനെ ആസ്പദമാക്കി തന്നെയാണ്. നോവലിന്റെ പേര് തന്നെയാണ് ചിത്രത്തിനും നല്‍കിയിരുന്നത്. എന്നാല്‍ ഇത്തവണ നോവലിന്റെ പേരല്ല ചിത്രത്തിന് എന്നൊരു പ്രത്യകതയുണ്ട്. ചിത്രത്തില്‍ ദുല്‍ഖറിന് മൂന്ന് നായികമാരുണ്ടെന്നാണ് അറിയുന്നത്.


രഞ്ജിത്തിന്റെ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. മറ്റ് താരങ്ങളെ കുറിച്ചോ കഥയോ പുറത്തുവിട്ടിട്ടില്ല. രഞ്ജിത്തിനെ കൂടാതെ ലാല്‍ ജോസിന്റെ ഒരു ചിത്രത്തിലും ദുല്‍ഖര്‍ കരാറൊപ്പിട്ടിട്ടുണ്ട്. ഉണ്ണി മുകുന്ദനും മുഖ്യവേഷത്തിലെത്തുന്ന ഈ ചിത്രത്തിന്റെ പേര് വിക്രമാദിത്യന്‍ എന്നാണ്.


അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ബാംഗ്ലൂര്‍ ഡെയ്‌സാണ് മറ്റൊന്ന്. ഇതില്‍ ദുല്‍ഖറിനെ കൂടാതെ നിവിന്‍ പോളി, ഫഹദ് ഫാസില്‍, ഇഷ തല്‍വാര്‍, നസ്‌റിയ നസീം, നിത്യാ മേനോന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.



No comments:

Post a Comment