Wednesday, March 5, 2014

munnariyipp new latest malayalam movie




പ്രശസ്ത ക്യാമറമാന്‍ വേണു മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് തീരുമാനിച്ചു- 'മുന്നറിയിപ്പ്'. ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം ബുധനാഴ്ച കോഴിക്കോട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ വച്ച് നടന്നു.



മമ്മൂട്ടിയെ നായകനാക്കി പാലേരിമാണിക്യം, പ്രാഞ്ചിയേട്ടന്‍, ബാവൂട്ടിയുടെ നാമത്തില്‍ തുടങ്ങിയ സിനിമകള്‍ നിര്‍മിച്ച രഞ്ജിത്ത് വീണ്ടും മമ്മൂട്ടിയ്ക്ക് വേണ്ടി നിര്‍മിക്കുന്ന ചിത്രമാണ്‌ മുന്നറിയിപ്പ്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്ത് നിര്‍മിക്കുമന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ആര്‍ ഉണ്ണിയാണ്.



ക്യാപിറ്റോൾ എന്നായിരുന്നു രഞ്ജിത്തിന്റെ ആദ്യ നിര്‍മാണക്കമ്പനിയുടെ പേര്. കയ്യൊപ്പ് എന്ന സിനിമയാണ് ക്യാപിറ്റോൾ തിയേറ്റർ ആദ്യം നിർമ്മിച്ചത്. ഇപ്പോള്‍ രഞ്ജിത്തും സുഹൃത്തുക്കളും ചേര്‍ന്നാണ് ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സ് എന്ന പുതിയ നിര്‍മാണക്കമ്പനിയ്ക്ക് രൂപം നല്‍കിയത്. പേര് മാറ്റിയ ശേഷം രഞ്ജിത്ത് നിര്‍മിക്കുന്ന ചിത്രത്തിന് മമ്മൂട്ടി രാശി കൊണ്ടുവരുമോ എന്നാണ് സിനിമാ പ്രേമികള്‍ നോക്കിയിരിക്കുന്നത്.



എംടിയുടെ തിരക്കഥയില്‍, ദയ എന്ന ചിത്രത്തിലൂടെയാണ് ഛായാഗ്രണത്തില്‍ ശ്രദ്ധേയമായ വേണു സംവിധായകന്റെ വേഷമണിയുന്നത്. പുതിയ ചിത്രത്തില്‍ എബിസിഡി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അപര്‍ണ ഗോപിനാഥാണ് നായിക. നെടുമുടി വേണു ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. 2014ല്‍ മമ്മൂട്ടിയുടെ ഏറ്റവും പ്രധാന ചിത്രങ്ങളില്‍ ഒന്നായിരിക്കും ഇതെന്നാണ് സൂചന.








No comments:

Post a Comment