Wednesday, March 5, 2014

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുമായി മോഹന്‍ലാല്‍




സ്മാര്‍ട്ട് ആരാധകര്‍ക്ക് സൂപ്പര്‍താരം മോഹന്‍ലാലിന്റെ സ്മാര്‍ട്ട് സമ്മാനം. മോഹന്‍ലാലിന്റെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഇനി സൂപ്പര്‍താരം മോഹന്‍ലാലിനെക്കുറിച്ചുള്ള വിവരങ്ങള്‍ നിമിഷത്തിനുള്ളില്‍ നിങ്ങളുടെ വിരല്‍ത്തുമ്പിലെത്തും. ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയതായി താരം തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രഖ്യാപിച്ചത്.



മോഹന്‍ലാല്‍ അഭിനയിച്ച ചിത്രങ്ങളുടെ ലിസ്റ്റ്, റിലീസ് ചെയ്യാന്‍ പോകുന്ന ചിത്രങ്ങള്‍, മറ്റ് അണിയറപ്രവര്‍ത്തകരെ കുറിച്ചുള്ള വിവരങ്ങള്‍. ട്രയിലര്‍, വിഡിയോ എന്നിവയും ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലാലിന്റെ ബ്ലോഗ്, ഇന്ത്യന്‍ ആര്‍മിയെക്കുറിച്ചുള്ള ഫോട്ടോ ഗ്യാലറി, മോഹന്‍ലാലിന്റെ കൈവശമുള്ള അപൂര്‍വ്വ കരകൌശല വസ്തുക്കളുടെ ചിത്രങ്ങള്‍ തുടങ്ങിയവയാണ് ആപ്ലിക്കേഷന്റെ സവിശേഷതകള്‍. കൂടാതെ നിങ്ങളുടെ ആശയങ്ങള്‍ മോഹന്‍ലാലുമായി പങ്കുവയ്ക്കുന്നതിനും അവസരമുണ്ട്.





No comments:

Post a Comment