Wednesday, March 5, 2014

mohanlal in telugu new latest movie




കുറേ വര്‍ഷങ്ങളായി സൂപ്പര്‍താരം മോഹന്‍ലാല്‍ മലയാളത്തില്‍ മാത്രമാണ് ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടിരുന്നത്. അതിന് മുമ്പ് ഇടക്കാലത്ത് തമിഴിലും ഹിന്ദിയിലുമെല്ലാം അദ്ദേഹം സാന്നിദ്ധ്യമറിയിച്ചിരുന്നുവെങ്കിലും ഒന്നും മികച്ച രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ 2013ല്‍ അദ്ദേഹം വീണ്ടും ഭാഷയുടെ അതിര്‍വരമ്പ് ഭേദിയ്ക്കുകയെന്ന തീരുമാനമെടുത്തു.

ഇതിന്റെ ഫലമായി യാഥാര്‍ത്ഥ്യമായ ചിത്രമായിരുന്നു നേശന്‍ സംവിധാനം ചെയ്ത ജില്ല. തമിഴകത്തിന്റെ ഇളയദളപതി വിജയുമായി ചേര്‍ന്ന് ജില്ലിയിലൂടെ മോഹന്‍ലാല്‍ ഒരു വന്‍ ഹിറ്റാണ് സൃഷ്ടിച്ചത്. ജില്ലയിലൂടെ അന്യഭാഷാ ചിത്രങ്ങളിലേയ്ക്ക് രണ്ടാംവരവ് നടത്തിയ ലാല്‍ ഇപ്പോള്‍ വീണ്ടും ഭാഷാതിര്‍ത്തി കടക്കാന്‍ പോവുകയാണെന്നാണ് കേള്‍ക്കുന്നത്.

തെലുങ്കില്‍ മോഹന്‍ലാല്‍ ഒരു ചിത്രം ചെയ്യാന്‍ പോകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ജൂനിയര്‍ എന്‍ടിആറിനൊപ്പം ഒരു തെലുങ്കു ചിത്രത്തില്‍ സുപ്രധാനമായൊരു വേഷത്തില്‍ ലാല്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്.

വളരെ വലിയ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ തെലുങ്കില്‍ ഒരു ചിത്രം ചെയ്യാന്‍ പോകുന്നത്. മുമ്പ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗാണ്ഡീവം എന്ന ചിത്രത്തില്‍ ലാല്‍ അഭിനയിച്ചിരുന്നു. ജൂനിയര്‍ എന്‍ടിആറിനൊപ്പം ലാല്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ പേര് രഭസ ആണെന്നാണ് സൂചന.

ഇതിന് പുറമേ 2014ല്‍ ബോളിവുഡിലും മോഹന്‍ലാല്‍ ചില ചിത്രങ്ങള്‍ ചെയ്യാന്‍ പോകുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. മൂന്ന് ചിത്രങ്ങള്‍ക്ക് വേണ്ടി ലാല്‍ സമ്മതം മൂളിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും മലയാളത്തിന്റെ സൂപ്പര്‍താരം വീണ്ടും അതിരുകള്‍ ഭേദിച്ച് പ്രശസ്തിയിലേയ്ക്ക് കുതിയ്ക്കുകയാണെന്ന് പ്രതീക്ഷിയ്ക്കാം.










No comments:

Post a Comment