Friday, March 7, 2014

കാവ്യക്കെതിരെ വ്യാജവാര്‍ത്ത;




ഇന്‍റര്‍നെറ്റില്‍ വ്യാജവിവാഹവാര്‍ത്ത നല്‍കി കാവ്യാമാധവനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നിഷ്പക്ഷമായി അന്വേഷണം നടത്തണമെന്നു മനുഷ്യാവാകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി.കോശി ഉത്തരവിട്ടു.


അറസ്റ്റ് ചെയ്‌യപ്പെട്ട സ്റ്റീഫന്‍റെ ഭാര്യ ആനി നല്‍കിയ പരാതിയിലാണ് ഉത്തരവ്. തന്‍റെ സഹോദരന്‍റെ പേരിലുള്ള വെബ്‌സൈറ്റില്‍ ആലപ്പുഴ സ്വദേശിനി പോസ്റ്റ് ചെയ്ത വാര്‍ത്തയുടെ പേരിലാണ് തന്‍റെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതെന്നാണ് ആനിയുടെ പരാതി.



കാവ്യയുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തയുമായി ഭര്‍ത്താവിന് ബന്ധമില്ല. രോഗിയായ സഹോദരനാണ് സൈറ്റിന്‍റെ ഉടമവസ്ഥാകാശം എന്നാല്‍ വ്യാജ വാര്‍ത്ത പോസ്റ്റ് ചെയ്തതു തങ്ങളോ സഹോദരനോ അലെ്ലന്നും പരാതിയില്‍ പറയുന്നു. കൂടുതല്‍ പരാതിയുണ്ടെങ്കില്‍ പരാതിക്കാരിക്ക് കോടതിയെ സമീപിക്കാവുന്നതാണെന്നും മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവില്‍ പറയുന്നു.





No comments:

Post a Comment