Tuesday, July 9, 2013

റാപിഡ് ലീഷറുമായി സ്‌കോഡ

റാപിഡ് ലീഷറുമായി സ്‌കോഡ



വില്‍പ്പന മെച്ചപ്പെടുത്താന്‍ പരിമിതകാല പതിപ്പു വഴിയുള്ള ഭാഗ്യപരീക്ഷണവുമായി ഫോക്സ്‌വാഗന്‍ ഗ്രൂപ്പില്‍പെട്ട ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ ഓട്ടോ ഇന്ത്യയും രംഗത്ത്. കന്പനിയുടെ എന്‍ട്രി ലവല്‍ സെഡാനായ റാപിഡിന്‍റെ പ്രത്യേക പതിപ്പായ ലീഷറിന് ഡല്‍ഹി ഷോറൂമില്‍ 7.79 ലക്ഷം രൂപ മുതലാണു വില. പരിമിതകാലത്തേക്കു മാത്രമാണു ലീഷര്‍ വില്‍പ്പനയ്ക്കുണ്ടാവുകയെന്നു സ്‌കോഡ പ്രഖ്യാപിച്ചിട്ടുണ്ട്. 

ഫീച്ചറുകള്‍ക്കു പഞ്ഞമില്ലാത്ത റാപിഡിനെ ലീഷര്‍ ആക്കി മാറ്റുന്പോള്‍ കൂടുതല്‍ സൗകര്യങ്ങള്‍ സ്‌കോഡ വാഗ്ദാനം ചെയ്‌യുന്നുണ്ട്. റിയര്‍വ്യൂ കാമറയടക്കം കൊണ്ടു നടക്കാവുന്ന നാവിഗേഷന്‍ സംവിധാനം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, 15 ഇഞ്ച് അലോയ് വീല്‍, ഡോര്‍ സില്‍ കവര്‍, ലതററ്റ് സീറ്റ് കവര്‍ തുടങ്ങിയവയൊക്കെ ലീഷറില്‍ ലഭ്യമാണ്. 

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെ റാപിഡ് ലീഷര്‍ വില്‍പ്പനയ്ക്കുണ്ട്. 1.6 ലീറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം ഓട്ടമാറ്റിക്,  മാനുവല്‍ ട്രാന്‍സ്മിഷനുകള്‍ ലഭ്യമാണ്.  അതേസമയം 1.6 ലീറ്റര്‍ ഡീസല്‍ എന്‍ജിനൊപ്പം മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണുള്ളത്. പെട്രോള്‍ എന്‍ജിന് 5,250 ആര്‍ പി എമ്മില്‍ പരമാവധി 105 പി എസ് കരുത്തും 220 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും. ഡീസല്‍ എന്‍ജിനാവട്ടെ 4,400 ആര്‍ പി എമ്മില്‍ 105 പി എസ് കരുത്ത് സൃഷ്ടിക്കും; 1,500 - 2,500 ആര്‍ പി എം നിലവാരത്തിലെ 250 എന്‍ എമ്മാണു പരമാവധി ടോര്‍ക്ക്

No comments:

Post a Comment