Wednesday, July 10, 2013

ശാലുമേനോന്റെ ഡാന്‍സ് സ്‌കൂള്‍ തകര്‍ത്തു

ശാലുമേനോന്റെ ഡാന്‍സ് സ്‌കൂള്‍ തകര്‍ത്തു

തിരുവല്ല: സിനിമാ - സീരിയല്‍ നടി ശാലു മേനോന്റെ നൃത്ത വിദ്യാലയം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ എറിഞ്ഞു തകര്‍ത്തു. സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടക്കുന്ന ഹര്‍ത്താലിനിടെയാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ശാലുവിന്റെ ഡാന്‍സ് സ്‌കൂള്‍ എറിഞ്ഞുതകര്‍ത്തത്. ശാലു മേനോന്റെ വീടിന് സമീപത്തായാണ് ഈ നൃത്ത വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ പ്രകടനമായി എത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഡാന്‍സ് സ്‌കൂളിന് നേരെ കല്ലെറിയുകയായിരുന്നു. കോടികളുടെ തട്ടിപ്പ് നടന്ന സോളാര്‍ കേസില്‍ അറസ്റ്റിലായ നടി ശാലുമേനോന്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. കസ്റ്റഡിയില്‍ കഴിയുന്ന ശാലുമേനോനെ കഴിഞ്ഞ ദിവസം പോലീസ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. 75 ലക്ഷം രൂപ ടീം സോളാര്‍ തട്ടിയെടുത്തതെന്നും ശാലുവും ബിജുവും ചേര്‍ന്നാണ് 25 ലക്ഷം വാങ്ങിയത് എന്നുമാണ് പരാതിക്കാരനായ റഫീഖ് ആരോപിക്കുന്നത്. സോളാര്‍ തട്ടിപ്പു കേസുമായി ബന്ധമില്ലെന്ന് പറഞ്ഞ് ആരോപണങ്ങള്‍ നിഷേധിച്ചിരുന്ന ശാലുവിനെ ജൂലൈ അഞ്ച് വെള്ളിയാഴ്ച ചങ്ങനാശേരി പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് ചോദ്യം ചെയ്യലില്‍ തട്ടിപ്പുമായുള്ള ബന്ധങ്ങളും പ്രധാന പ്രതി ബിജു രാധാകൃഷ്ണനുമായി നടന്ന ഇടപാടുകളും ഇവര്‍ വെളിപ്പെടുത്തിയിരുന്നു

No comments:

Post a Comment