Thursday, May 1, 2014

shritha shivdas wedding

ഗവി ഗേളിന് കല്യാണം


മീരാ ജാസ്മിന്‍, ആന്‍ അഗസ്റ്റിന്‍, അജു വര്‍ഗീസ് എന്നിവരുടെ വിവാഹങ്ങള്‍ക്ക് ശേഷം മോളിവുഡ് വീണ്ടുമൊരു കല്യാണത്തിന് സാക്ഷിയാവുകയാണ് . ഓര്‍ഡിനറിയിലെ കല്യാണിയായി വന്ന് പ്രേക്ഷകരുടെ ഇഷ്ടം നേടിയ ശ്രിത ശിവദാസാണ് വിവാഹിതയാകാന്‍ പോകുന്നത്. ദുബായില്‍ സോഫ്റ്റ്‍വെയര്‍ എന്‍ജിനിയറായ ദീപക് നമ്പ്യാരാണ് വരന്‍. ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഇരുവരും ഒടുവില്‍ വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വിവാഹ വാര്‍ത്തയെ കുറിച്ച് പ്രതികരിക്കാന്‍ താരം തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്.
സുഗീത് സംവിധാനം ചെയ്ത ഓര്‍ഡിനറിയിലൂടെയാണ് ശ്രിത സിനിമാ രംഗത്തേക്ക് വരുന്നത്. ആദ്യ ചിത്രം ഹിറ്റായെങ്കിലും പിന്നീട് തിളങ്ങാന്‍ ശ്രിതക്ക് സാധിച്ചില്ല. നടന്‍ രജിത് മേനോന്റെ സംവിധാനത്തില്‍ അജു വര്‍ഗീസിനൊപ്പം അഭിനയിച്ച ലവ് പോളിസി എന്ന ആല്‍ബം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു.

No comments:

Post a Comment