Monday, May 5, 2014

mr fraoud new malayalam movie release

മിസ്റ്റര്‍ ഫ്രോഡ് ഒരാഴ്ച വൈകും


മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്‌യുന്ന മിസ്റ്റര്‍ ഫ്രോഡ് മെയ് 8 ന് പുറത്തിറങ്ങില്ല. ചിത്രത്തിന്‍റെ ഗ്രാഫിക്സ് വര്‍ക്കുകളും മറ്റുമാണ് പൂര്‍ത്തിയായതെന്നും മ്യൂസിക് സ്‌കോര്‍ , സൗണ്ട് മിക്സിങ് എന്നിവ തീരാത്തതിനാല്‍ റിലീസ് ഒരാഴ്ച വൈകുമെന്നും ബി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

ചിത്രത്തിന്‍റെ റിലീസിങിനെ സംബന്ധിച്ച് തര്‍ക്കങ്ങള്‍ നടക്കുന്പോഴാണ് ഉണ്ണികൃഷ്ണന്‍ തന്നെ നേരിട്ട് രംഗത്തെത്തിയത്. നേരത്തെ സിനിമ മുന്‍നിശ്ചയപ്രകാരം എട്ടാം തീയതി തന്നെ റിലീസ് ചെയ്‌യണമെന്നായിരുന്നു നിര്‍മാതാക്കളുടെയും, വിതരണക്കാരുടെയും സംഘടനകളുടെ ആവശ്യം. പൂര്‍ത്തിയാകാത്ത സിനിമക്ക് വേണ്ടിയാണ് വിവാദമുണ്ടായതെന്നും ഇക്കാര്യത്തില്‍ ഇനി ഇടപെടില്ലെന്നും വിതരണക്കാരുടെ സംഘടന അറിയിച്ചിട്ടുണ്ട്.

നിര്‍മാതാവിന്‍റെയും, വിതരണക്കാരന്‍റെയും താത്പര്യം മുന്‍നിര്‍ത്തി സിനിമ ഈ മാസം പതിനഞ്ചിന് റിലീസ് ചെയ്‌യാന്‍ തയാറാണെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ നേരത്തെ അറിയിച്ചിരുന്നു.

No comments:

Post a Comment