Saturday, May 3, 2014

gharbasreeman new latest malayalam movei suraj venjaramudu

സുരാജ് വെഞ്ഞാറമൂട് പ്രസവിച്ചു, കുട്ടികള്‍ രണ്ട്


പുരുഷന്മാര്‍ ഗര്‍ഭം ധരിയ്ക്കുകയും പ്രസവിയ്ക്കുകയും ചെയ്യുകയെന്നത് ലോകത്ത് പുതിയൊരു വാര്‍ത്തയല്ല, ഇത്തരത്തില്‍ പല സംഭവങ്ങളും പലഭാഗത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സിനിമയില്‍, പ്രത്യേകിച്ചും ഇന്ത്യന്‍ സിനിമയില്‍ പുരുഷ ഗര്‍ഭം പുതിയൊരു വിഷയമാണ്. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി പുരുഷ ഗര്‍ഭം കേന്ദ്രമാക്കി ഒരു ചിത്രമൊരുങ്ങുകയാണ്, അതും മലയാളത്തില്‍. സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ഗര്‍ഭശ്രീമാന്‍ എന്ന ചിത്രമാണ് പുരുഷ ഗര്‍ഭത്തിന്റെ കഥയുമായി എത്തുന്നത്. ഗര്‍ഭം ധരിയ്ക്കുകയും പ്രസവിയ്ക്കുകയും ചെയ്യുന്ന സുധീന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് സുരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.



ചിത്രത്തില്‍ സുരാജ് ഗര്‍ഭം ധരിച്ച നിലയിലുള്ള ചിത്രങ്ങള്‍ നേരത്തേ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ പ്രസവിച്ച് കിടക്കുന്ന സുരാജിന്റെ ചിത്രങ്ങളും പുറത്തുവന്നിരിക്കുകയാണ്. രണ്ട് കുട്ടികളെ ഇരുവശത്തുമായി കിടത്തി ആശുപത്രി കിടക്കയില്‍ ആശുപത്രി വേഷത്തില്‍ കിടക്കുന്ന സുരാജിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കുട്ടികളുണ്ടാകുവാനായി ഭാര്യമാര്‍ക്ക് നല്‍കാന്‍ ഒരു സന്യാസി നല്‍കിയ പുണ്യജലം കുടിച്ച് ഗര്‍ഭം ധരിച്ച പുരുഷനെക്കുറിച്ചുള്ള പുരാണകഥയില്‍ നിന്നുമാണ് ഇത്തരമൊരു ചിത്രമെടുക്കാന്‍ തനിയ്ക്ക് പ്രചോദനം നലഭിച്ചതെന്നാണ് സംവിധായകന്‍ അനില്‍ ഗോപിനാഥ് പറയുന്നത്.


ഈ പുരാണ കഥയെ ആധുനിക ശാസ്ത്രവുമായി ബന്ധപ്പെടുത്തിയാണ് ഗര്‍ഭശ്രീമാന്‍ ഒരുക്കുന്നത്. താന്‍ ഗര്‍ഭം ധരിച്ചിരിക്കുകയാണെന്ന് സുധീന്ദ്രന്‍ അറിയുന്നതോടെയുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. സീരിയലുകളിലൂടെ മലയാളികള്‍ക്ക് പരിചിതയായ ഗൗരി കൃഷ്ണയാണ് ചിത്രത്തില്‍ സുരാജിന്റെ നായികയായി എത്തുന്നത്. സിദ്ദിഖ്, ലാല്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, കോട്ടയം നസീര്‍, കലാഭവന്‍ ഷാജോണ്‍, അംബികാ മോഹന്‍ തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

No comments:

Post a Comment