Wednesday, May 7, 2014

പരാതിയുമായി രഞ്ജിനി ഹരിദാസ് സൈബര്‍ സെല്ലില്‍

പരാതിയുമായി രഞ്ജിനി ഹരിദാസ് സൈബര്‍ സെല്ലില്‍


തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ തന്നെ അപമാനിക്കുന്നവര്‍ക്കെതിരെ പരാതിയുമായി വീണ്ടും രഞ്ജിനി ഹരിദാസ് രംഗത്ത്. ഇത്തവണ പരാതി ഇ മെയില്‍ വഴി അയക്കാനൊന്നും നിന്നില്ല. കൊച്ചി സൈബര്‍ സെല്ലില്‍ നേരിട്ടെത്തിയാണ് രഞ്ജിനി പരാതി നല്‍കിയത്. ഫേസ്ബുക്ക് പേജില്‍ അപകീര്‍ത്തി പരമായ കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നു എന്നാണ് രഞ്ജിനിയുടെ പരാതി. 2013 മെയ് 13ന് നല്‍കിയ പരാതിയില്‍ മേല്‍ നടപടികളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് രഞ്ജിനി വീണ്ടും പരാതി നല്‍കിയത്. തനിക്കെതിരെ മോശമായ കമന്റുകള്‍ പോസ്റ്റ് ചെയ്തവരുടെ പേരുവിവരങ്ങള്‍ സഹിതമാണ് രഞ്ജിനി ആദ്യ പരാതി നല്‍കിയിരുന്നത്.

ആദ്യം നല്‍കിയ പരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കാത്തതിനാലാണ് താന്‍ വീണ്ടും പരാതി നല്‍കാന്‍ നിര്‍ബന്ധിതയായതെന്നും ഈ പരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. ലൈംഗികതകളും മറ്റു വൃത്തികേടുകളുമാണ് ചിലര്‍ ഫേസ്ബുക്കിലെഴുതുന്നതെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും രഞ്ജനിയുടെ പരാതിയില്‍ പറയുന്നു. തന്നെ മോശമായി ചിത്രീകരിക്കുക മാത്രമല്ല, തനിയ്ക്ക് വധഭീഷണിയും ഉണ്ടായിരുന്നെന്ന് രഞ്ജിനി പരാതിപ്പെടുന്നു. അതേ സമയം, രഞ്ജിനിയുടെ പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം നടത്തുകയും കമന്റുകള്‍ വരുന്നത് വിദേശത്തുനിന്നാണെന്നുമാണ് കണ്ടെത്തല്‍.

No comments:

Post a Comment