അങ്കം കഴിഞ്ഞു; ഇനി അഭിനയം
‘തിരഞ്ഞെടുപ്പില്‍ ജയിച്ച് എംപിയായാല്‍ പിന്നെ അഭിനയിക്കുമോ എന്നു പലരും ചോദിക്കാറുണ്ട്. അഭിനയം എന്‍റെ തൊഴിലാണ്. ആ തൊഴിലെടുത്താലേ ജീവിക്കാനുള്ള വരുമാനമുണ്ടാകൂ. അതുകൊണ്ടുതന്നെ ജയിച്ചാലും എംപിയായുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമാകാത്ത വിധത്തില്‍ അഭിനയം തുടരും. _ ഇതാണ് ഇന്നസെന്‍റിന്‍റെ നിലപാട്.
ഇതിന് ഇന്നസെന്‍റിന് ശക്തമായ ന്യായീകരണവും ഉണ്ട്. വരുമാനമില്ലെങ്കില്‍ രാഷ്ട്രീയക്കാര്‍ക്കു ഫണ്ടുകളില്‍ കയ്‌യിട്ടുവാരാനുംഅഴിമതി കാണിക്കാനുമൊക്കെ തോന്നും. രാഷ്ട്രീയക്കാര്‍ ബിസിനസ് ചെയ്‌യാന്‍ പാടില്ല എന്ന പെരുമാറ്റച്ചട്ടത്തോട് ഇന്നസെന്‍റിന് യോജിപ്പില്ല. രാഷ്ട്രീയ അധികാരം ബിസിനസിന്‍റെ വളര്‍ച്ചയ്ക്ക് ഉപയോഗിക്കുന്നതു തടയാനായി നിയന്ത്രണങ്ങള്‍ വേണമെന്നതു ശരിതന്നെ. പക്ഷേ, ഒരു ബിസിനസും പാടില്ല എന്നു പറഞ്ഞാല്‍ മന്ത്രിമാര്‍ക്കു പിന്നെ അഴിമതി കാണിക്കാതെ തരമില്ലെന്നാകും.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ഇന്നസെന്‍റ് ഇന്നലെയാണ് വീണ്ടും ക്യാമറയ്ക്കുമുന്നിലെത്തിയത്. ബെന്നി പി. നായരന്പലം കഥയും തിരക്കഥയുംസംഭാഷണവുമെഴുതി ജോണിആന്‍റണി സംവിധാനം ചെയ്‌യുന്ന ‘ഭയ്‌യാ ഭയ്‌യാ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങാണ് ഇന്നലെ മാങ്ങാനത്ത് ആരംഭിച്ചത്. മറ്റുള്ളവര്‍ക്കു നന്മ ചെയ്‌യുന്നതില്‍സന്തോഷിക്കുന്നയാളാണ് ഇന്നസെന്‍റ്. നന്മ ചെയ്താല്‍ നല്ല ഉറക്കം എന്നതാണ് അനുഭവം. തിരഞ്ഞെടുപ്പിനു ശേഷം അഭിനയിച്ച ആദ്യ സീന്‍ തന്നെ അത്തരത്തിലൊന്നായതില്‍ സന്തോഷമാണ് ഇന്നസെന്‍റിന്.
വെള്ളപ്പൊക്കത്തില്‍ അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട പന്ത്രണ്ടു വയസ്സുകാരന്‍ ബംഗാളിയെ സ്വന്തം മകനായി കണക്കാക്കി വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരുന്ന രംഗമായിരുന്നു ഇന്നലെ ആദ്യം ചിത്രീകരിച്ചത്. തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെക്കുറിച്ച് ആലോചിക്കുന്നേയില്ല. തോറ്റാല്‍ എല്ലാവരെയും പോലെ ചെറിയ വിഷമമുണ്ടാകുമെന്നതു സത്യം തന്നെ. എന്നാല്‍,അതിന്‍റെ പേരില്‍ തകര്‍ന്നു പോകുകയൊന്നുമില്ല. ജീവിതത്തില്‍ പല തകര്‍ച്ചകളും പ്രതിസന്ധികളും ഉണ്ടായിട്ടുണ്ട്. അതില്‍ നിന്നെല്ലാം ആത്മവിശ്വാസത്തോടെ കരകയറിയിട്ടുമുണ്ട്.
തിരഞ്ഞെടുപ്പു പ്രചാരണത്തിന് ‘അമ്മ അംഗങ്ങളെ ആരെയും നേരിട്ടു വിളിച്ചിട്ടില്ല. എല്ലാവര്‍ക്കും വ്യക്തിപരമായി അവരവരുടെ നിലപാടുകള്‍ ഉണ്ടാകുമെന്നതുകൊണ്ടാണു വിളിക്കാതിരുന്നത്. അതേസമയം താല്‍പര്യമുള്ളചിലര്‍ വരികയും ചെയ്തു _ ഇന്നസെന്‍റ് പറഞ്ഞു.

No comments:
Post a Comment