Thursday, May 15, 2014

മകളുടെ ഫേസ്ബുക്ക് പേജ് വ്യാജം: ദിലീപ്

മകളുടെ ഫേസ്ബുക്ക് പേജ് വ്യാജം: ദിലീപ്

മകളുടെ ഫേസ്ബുക്ക് പേജ് വ്യാജമെന്ന് നടന്‍ ദിലീപ്. സ്വന്തം ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്റെ മകള്‍ മീനാക്ഷിയുടെ ഔദ്യോഗിക പേജ് ആയി ഫേസ്ബുക്കില്‍ കാണിച്ചിരിക്കുന്നത് വ്യാജമാണ്. അവള്‍ക്ക് ഫേസ്ബുക്ക് പേജില്ല.  അവള്‍ക്ക് വേണ്ടി ഫേസ്ബുക്ക് പേജ് മാനേജ് ചെയ്യാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല - ദിലീപ് പറഞ്ഞു. തനിക്ക് സോഷ്യല്‍ മീഡിയില്‍ സംവദിക്കാന്‍ ഫേസ്ബുക്ക് പേജ് മാത്രമേ ഉള്ളൂവെന്നും ദിലീപ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് മീനാക്ഷിയുടെ പേരില്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജ് സജീവമായത്. ദിലീപിന്റെ പേരില്‍ അടുത്തിടെ ട്വിറ്ററില്‍ വന്ന ട്വീറ്റ് വിവാദമായിരുന്നു. തുടര്‍ന്ന് തനിക്ക് ട്വിറ്റര്‍ അക്കൗണ്ടില്ലെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു

No comments:

Post a Comment