Monday, May 12, 2014

സിനിമകണ്ടിറങ്ങിയ പ്രേക്ഷകന്‍ സംവിധായകനെ തല്ലി

സിനിമകണ്ടിറങ്ങിയ പ്രേക്ഷകന്‍ സംവിധായകനെ തല്ലി

ചെന്നൈ: സിനിമ നന്നായില്ലെങ്കില്‍ പ്രേക്ഷകര്‍ പ്രതികരിക്കും. അതെങ്ങനെയാകുമെന്ന് പറയാന്‍ കഴിയില്ല. പണം മുടക്കി സിനിമ കാണുന്നവനല്ലേ അതിന്റെ വേദന അറിയാന്‍ കഴിയു. എന്നൊക്കെ പറഞ്ഞാലും സിനിമ നന്നായില്ലെന്ന് കരുതി സംവിധായകനെ എടുത്തിട്ട് പെരുമാറാന്‍ പാടുണ്ടോ. തമിഴ് നാട്ടിലാണ് സംഭവം. 'അന്‍ഗുസം' എന്ന ചിത്രത്തിന്റെ സംവിധായകന്‍ മന്‍കണ്ണനാണ് സിനിമ മോശമായതിന്റെ പേരില്‍ പ്രേക്ഷരില്‍ നിന്ന് തല്ലുകിട്ടിയത്.

 മൂന്ന് പേര്‍ ചേര്‍ന്നാണ് ആക്രമിച്ചത്. പരിക്കേറ്റ സംവിധായകനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിന് സാരമായ പരിക്കുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. അന്‍ഗുസം എന്ന തന്റെ രണ്ടാമത്തെ ചിത്രം റിലീസ് ചെയ്യുന്ന ദിവസം പ്രേക്ഷകരുടെ പ്രതികരണം അറിയാനാണ് മന്‍കണ്ണന്‍ അഴഗിരി നഗറിലെ വടപള്ളിയിലെത്തിയത്. കൂടെ മാനേജര്‍ കുമരനും െ്രെഡവര്‍ രാജേഷുമുണ്ടായിരുന്നു. കാറില്‍ പോയിക്കൊണ്ടിരിക്കെ അമിഞ്ചിക്കരയിലെ ഒരു എ ടി എമ്മിനു മുന്നില്‍ വണ്ടി നിര്‍ത്താന്‍ മന്‍കണ്ണന്‍ ആവശ്യപ്പെട്ടു. വണ്ടിയില്‍ നിന്നിറങ്ങി എ ടി എമ്മിലേക്ക് പോകുമ്പോഴാണ് ബൈക്കില്‍ വന്ന മൂന്നംഗ സംഘം പ്രകോപനമൊന്നും കൂടാതെ സംവിധായകനെ തല്ലിയത്. പരിക്കേറ്റ സംവിധായകനെ അപ്പോള്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 എന്തായാലും മൂന്നംഗ സംഘത്തിനെതിരെ അമിഞ്ചിക്കരൈ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. വിവരാവകാശ നിയമത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു അന്‍ഗുസം. നോട്ട്ബുക്ക് എന്ന മലയാള സിനിമയിലൂടെ മലയാളികള്‍ക്കും പരിചിതനായ സകന്ദനാണ് ചിത്രത്തിലെ നായകന്‍. ഇങ്ങനെ സിനിമ മോശമായി സംവിധായകനെ എടുത്തിട്ടു പെരുമാറുകയാണെങ്കില്‍ കേരളത്തിന്റെ അവസ്ഥ എന്തായിരിക്കും എന്ന് ചിന്തിച്ചുപോകുന്നു.

No comments:

Post a Comment