Wednesday, April 2, 2014

pathemari new latest malayalam movie



മമ്മൂട്ടി-സലിം അഹമ്മദ് ചിത്രം 'പത്തേമാരി'

കുഞ്ഞനന്തന്റെ കടയെന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ സലിം അഹമ്മദും മമ്മൂട്ടിയും ഒന്നിയ്ക്കുന്ന ചിത്രത്തിന് 'പത്തേമാരി' എന്ന് പേരിട്ടു. മമ്മൂട്ടിയെ നായകനായി താന്‍ പുതിയൊരു ചിത്രം ഒരുക്കുന്നുവെന്നകാര്യം സലിം അഹമ്മദ്

നേരത്തേ പ്രഖ്യാപിച്ചതാണ്. പ്രവാസ ജീവിതമായിരിക്കും ചിത്രത്തിന്റെ പ്രമേയമെന്നും സലിം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ അന്ന് ചിത്രത്തിന്റെ പേര് തീരുമാനിച്ചിരുന്നില്ല. സലിം അഹമ്മദിന്റെ പതിവ് ശൈലിയിലുള്ള ഒരു ഓഫ് ബീറ്റ് ചിത്രമായിരിക്കും പത്തേമാരിയെന്നാണ് സൂചന. മധു അമ്പാട്ടുതന്നെയാണ് പത്തേമാരിയ്ക്കുവേണ്ടിയും ക്യാമറ

ചലിപ്പിക്കുന്നത്. ശബ്ദ സംയോജനമാകട്ടെ റസൂല്‍ പൂക്കുട്ടിയും. ചിത്രത്തിലെ നായിക ആരാണെന്നകാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. ദി ജേര്‍ണി ഓഫ് സര്‍വൈവല്‍ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

2014ല്‍ മമ്മൂട്ടിയ്ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നൊരു ചിത്രമായിരിക്കും പത്തേമാരി. സാധാരണ പ്രവാസ കഥകള്‍ പറയുന്ന ചിത്രമായിരിക്കില്ല ഇത്. ഇതില്‍ പ്രവാസത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രം കൂടി ഉള്‍പ്പെടുത്തുന്നുണ്ടെന്നാണ്

സൂചന. ചിത്രത്തിന്റെ ഷൂട്ടിങ് അധികം വൈകാതെ തുടങ്ങുമെന്നാണ് അറിയുന്നത്. ചിത്രത്തില്‍ മമ്മൂട്ടി ചെയ്യുന്ന കഥാപാത്രത്തിന്റെ പേര് പള്ളിക്കല്‍ നാരായണന്‍ എന്നാണെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ചിത്രത്തിന്റെ കൂടുതല്‍ ഭാഗങ്ങളും ദുബയില്‍ വച്ചായിരിക്കും ചിത്രീകരിക്കുകയെന്ന് അറിയുന്നു.

No comments:

Post a Comment