Sunday, April 20, 2014

panjabi house part 2 new latest movie



പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു

മലയാളികള്‍ക്ക് ഒത്തിരി 'ചിരി'പ്പടങ്ങള്‍ സമ്മാനിച്ച റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ട് പിരിയുന്നുവെന്ന് അടുത്തിടെ വാര്‍ത്തകള്‍ പരന്നിരുന്നു. മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ട് വേര്‍പെട്ട് റാഫി സ്വന്തമായി ഒരു ചിത്രം സംവിധാനം ചെയ്തതോടെ ഗോസിപ്പുകള്‍ക്ക് ശക്തികൂടി. എന്നാല്‍ ഇതാ ഇരുവരും വീണ്ടും ഒന്നിക്കുന്നു.

 അതും മലയാളികളെ ഏറെ ചിരിപ്പിച്ച പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗവുമായി. ദിലീപ്, മോഹിനി, കൊച്ചിന്‍ ഹനീഫ, ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, തിലകന്‍, ജോമോള്‍, തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തിയ ചിത്രം 1998ലാണ് റീലിസ് ചെയ്തിരുന്നത്. ന്യൂ സ്‌റ്റേജ് ഫിലിംസ് നിര്‍മിച്ച ചിത്രം പൂര്‍ണമായും ഹാസ്യപശ്ചാത്തലത്തിലാണ് ഒരുക്കിയത്.

മെക്കാര്‍ട്ടിനുമായി പിരിഞ്ഞ റാഫി ആദ്യമായി ഒരുക്കിയ ചിത്രമായ റിങ് മാസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. ദിലീപ് നായകനായ ചിത്രം എല്ലാ വിഭാഗം ആള്‍ക്കാരെയും ചിരിപ്പിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. പുതുക്കോട്ടയിലെ പുതുമണവാളന്‍, സൂപ്പര്‍മാന്‍, സത്യം ശിവം സുന്ദരം, തെങ്കാശിപ്പട്ടണം, ചതിക്കാത്ത ചന്തു, പാണ്ടിപ്പട, ഹലോ, ചൈന ടൗണ്‍ തുടങ്ങി നിരവധി ഹാസ്യ ചിത്രങ്ങള്‍ ഒരുക്കിയ റാഫി മെക്കാര്‍ട്ടിന്‍ ടീം വേര്‍പിരിയുന്നു എന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. ഏതായാലും പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗത്തിലൂടെ ഇരുവരും ഒന്നിക്കുന്നു എന്ന വാര്‍ത്ത ഇരട്ടി മധുരമാണ് പകരുന്നത്.

No comments:

Post a Comment