Tuesday, April 8, 2014

MAMMOTTY NEW LATEST MALAYALAM MOVIE WITH AKHIL

സെവന്‍ത് ഡേ കഴിഞ്ഞാല്‍ അഖില്‍ മമ്മൂട്ടിക്കൊപ്പം

വിഷുവിന് തിയേറ്ററിലെത്തുന്ന മമ്മൂട്ടിയുടെ ആക്ഷന്‍ മൂവിയായ ഗ്യാങ്സ്റ്ററിന്റെ വരവും കാത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകര്‍. ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു അധോലോക നായകനായിട്ടാണ് മമ്മൂട്ടിയെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറും പോസ്റ്ററുമെല്ലാം ഇതിനകം തന്നെ പ്രേക്ഷകരെ ആവേശം കൊള്ളിച്ചു കഴിഞ്ഞു.

 നേരത്തെ പുറത്തിറങ്ങിയ മമ്മൂട്ടി ചത്രങ്ങളായ പ്രെയ്‌സ ദി ലോര്‍ഡും കുഞ്ഞനന്തന്റെ കടയും കടല്‍ കടന്നൊരു മാത്തുക്കുട്ടിയുമെല്ലാം കുടുംബ ചിത്രങ്ങളായിരുന്നു. അതില്‍ നിന്നൊന്ന് മാറി ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് ശ്രദ്ധകൊടുക്കാനുള്ള തീരുമാനത്തിലാണോ മമ്മൂട്ടി ?. ആഷിഖ് അബുവുമായുള്ള ഈ ത്രില്ലര്‍ ചിത്രം കഴിഞ്ഞാലുടന്‍ മമ്മൂട്ടി അടുത്ത ചിത്രത്തിലേക്ക് കടക്കും.

അതുമൊരു ത്രില്ലറാണെന്നാണ് കേള്‍ക്കുന്നത്. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന സെവന്‍ത് ഡേയ്ക്ക് തിരക്കഥയൊരുക്കിയ അഖില്‍ പോള്‍ മമ്മൂട്ടിയെ നായകനാക്കി അടുത്ത ചിത്രം പ്ലാന്‍ ചെയ്യുന്നു എന്നാണ് സിനിമാ ലോകത്തുനിന്ന് കേള്‍ക്കുന്ന വാര്‍ത്ത. ഒരു ആക്ഷന്‍ ത്രില്ലറാണ് അഖില്‍ പോള്‍ മമ്മൂട്ടിയെ മനസ്സില്‍ കണ്ട് രചിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മമ്മൂട്ടിയുടെ പുതിയ ചിത്രമായ മംഗ്ലീഷിന്റെ സെറ്റില്‍ വച്ച് ഇക്കാര്യം അഖില്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തത്രെ. ചിത്രത്തിന്റെ പ്രാഥമിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു വരികയാണ്. മമ്മൂട്ടി ഇപ്പോള്‍ പൂര്‍ത്തിയാക്കിയ ആഷിഖ് അബുവിന്റെ ഗ്യാങ്സ്റ്ററും അഖില്‍ പോള്‍ തിരക്കഥയെഴുതി നവാഗതനായ ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജിന്റെ സെവന്‍ത് ഡേയും വിഷു പ്രമാണിച്ചാണ് തിയേറ്റിലെത്തുന്നത്. ഇവയ്‌ക്കൊപ്പം മത്സരിക്കാന്‍ റാഫി- ദിലീപ് കൂട്ടു കെട്ടിന്റെ റിങ്മാസ്റ്ററുമുണ്ട്.

No comments:

Post a Comment