Sunday, April 13, 2014

gangster new latest malayalam movie

അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ അമ്മയ്‌ക്കെതിരെ നടത്തിയ വിവാദങ്ങള്‍ വാര്‍ത്തയാക്കിയ കൈരളി ചാനല്‍ ചെയര്‍മാന്‍ മമ്മൂട്ടിക്ക് അമ്മയുടെ ചാനല്‍ പണികൊടുത്തു. കഴിഞ്ഞ ദിവസം ഇറങ്ങിയ ഗ്യാംഗ്സ്റ്റര്‍ വളരെ മോശമാണെന്ന് അമൃതാ ചാനലിന്റെ പ്രധാന വാര്‍ത്തയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനെതിരെ പ്രതിഷേധവുമായി സിനിമാ ലോകവും ഫാന്‍സുകാരും രംഗത്തെത്തി.

മമ്മൂട്ടിയുടെ കൂടെ താല്‍പര്യപ്രകാരമാണ് അമ്മയ്‌ക്കെതിരെ കൈരളി വാര്‍ത്ത കൊടുത്തതെന്നും ജോണ്‍ബ്രിട്ടാസ് അമേരിക്കയില്‍ പോയി അമൃതാനന്ദമയി മഠത്തിലെ അന്തേവാസിയായിരുന്ന ഗെയിലിന്റെ അഭിമുഖം എടുത്തതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ചാനലിലൂടെ മഠം അധികൃതര്‍ പകരം വീട്ടിയത്. മദര്‍തെരേസയുടെ പടം തന്റെ ഫേസ് ബുക്കിലിട്ട് ഇതും ഒരു അമ്മയാണ്, പക്ഷെ കോടികളുടെ ആസ്തിയില്ല എന്നൊക്കെ മമ്മൂട്ടി പോസ്റ്റ് ചെയ്തിരുന്നു.

അതേസമയം സിനിമയില്‍ നിന്ന് സാമ്പത്തിക നഷ്ടം ഉണ്ടാകാത്തതിനാല്‍ ഇതേക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നില്ല. എന്നാല്‍ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം കൈരളി തന്നെ നല്ല തുകയ്ക്ക് വാങ്ങിയിരുന്നു. അതേ സമയം വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളെ ഗ്യാംഗ്സ്റ്ററിന്റെ പരാജയം ബാധിക്കും.

No comments:

Post a Comment